തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 8.95% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 30 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 70തോളം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.


യുകെയിൽ നിന്ന് വന്ന 32 പേർക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുതൽ പരിശോധനക്കായി ഇവരുടെ സ്രവങ്ങൾ പൂണെ എൻഐവിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 25 പേർക്കാണ് യുകെ ജനതക മാറ്റം സംഭിവിച്ച കൊറാണ വൈറസ് (UK Corona Virus Mutant Strain) ബാധിതരെ കണ്ടെത്തിയിരിക്കുന്നത്.


ALSO READ: UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി


കേരളത്തിൽ ആരോ​ഗ്യ പ്രവർത്തകരിൽ രോ​ഗബാധ വർധിക്കുന്നു. 67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പത്തനംതട്ടയിൽ 18 ആരോ​ഗ്യ പ്രവർത്തകർക്കാണ് രോ​ഗബാധ ഉണ്ടായിരിക്കുന്നത്. മറ്റൊരു ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 405പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 122 പേർക്കാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 32 പേർ യുകെയിൽ നിന്നും വന്നവരാണ്. 4621 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. എറണാകുളം 528, കോഴിക്കോട് 474, തൃശൂര്‍ 501, പത്തനംതിട്ട 423, കോട്ടയം 459, ആലപ്പുഴ 412, തിരുവനന്തപുരം 296, കൊല്ലം 398, മലപ്പുറം 359, കണ്ണൂര്‍ 245, പാലക്കാട് 111, ഇടുക്കി 177, വയനാട് 154, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 30 മരണങ്ങളും കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3072 ആയി.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 333, കൊല്ലം 342, പത്തനംതിട്ട 421, ആലപ്പുഴ 516, കോട്ടയം 384, ഇടുക്കി 205, എറണാകുളം 513, തൃശൂര്‍ 590, പാലക്കാട് 229, മലപ്പുറം 547, കോഴിക്കോട് 714, വയനാട് 298, കണ്ണൂര്‍ 222, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,285 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1375 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ALSO READ: വീണ്ടും 6,000 കടന്ന് COVID, ആശങ്ക വർധിപ്പിക്കുന്നു സംസ്ഥാനത്തെ COVID കണക്കുകൾ


ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുളക്കുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy