തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന് 28,469 പേര്‍ക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൂട്ട പരിശോധനകളുടെ ഭാഗമായി 2,90,262 സാമ്പിളുകളാണ് (Sample) ഇത് വരെ ശേഖരിച്ചത്. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകൾ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്.


ALSO READ:നില അതീവ ഗുരുതരം; വേണ്ടത് 1400 ലധികം ടൺ ഓക്സിജൻ, ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങൾ പ്രതിസന്ധിയിൽ കർണ്ണാടകയിൽ കൈവിട്ടു കോവിഡ്


റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്ബിളുകളാണ് പരിശോധിച്ചത്. വരുന്ന ദിവസങ്ങളിലും ടെസ്റ്റുകളുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കാം


ഇതുവരെ ഉണ്ടായതിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് (Covid) നിരക്കാണ് ഇത്തവണത്തേത്. അതിവേഗമാണ് രോഗം പടരുന്നത്. എറണാകുളം,കോഴിക്കോട് ജില്ലകൾ അതീവ അപകടാവസ്ഥയിലാണെന്നാണ് വിലയിരുത്തൽ. നാളെ നടക്കുന്ന സർവ്വ കക്ഷി യോഗത്തിലൂടെയായിരിക്കും സംസ്ഥാനത്ത് നടത്താൻ പോവുന്ന നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കുകയുള്ളു.


Also Read: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്നര ലക്ഷത്തിലേക്ക്; 2,624 പേർ കൂടി രോഗബാധ മൂലം രാജ്യത്ത് മരണപ്പെട്ടു


ഇതുവരെ രണ്ട് ഘട്ടങ്ങളിലായി ഏതാണ് അഞ്ച് ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷവും,രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷത്തോളവും ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക