Covid Update: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു, മൂവായിരം കടന്ന് മരണ സംഖ്യ

   കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ ദിവസം  രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,  അത് താത്കാലികം എന്ന് തെളിയിക്കും വിധം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌...  

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 06:37 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 5,887 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,014 ആയി.
  • രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5,029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Covid Update: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു, മൂവായിരം കടന്ന്  മരണ സംഖ്യ

തിരുവനന്തപുരം:   കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ ദിവസം  രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,  അത് താത്കാലികം എന്ന് തെളിയിക്കും വിധം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌...  

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍   5,887 പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. കോട്ടയം 777, എറണാകുളം 734, തൃശൂര് 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര് 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59   എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  5180  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  കോട്ടയം 728, എറണാകുളം 651, തൃശൂര് 629, മലപ്പുറം 586, പത്തനംതിട്ട 446, കോഴിക്കോട് 467, കൊല്ലം 431, തിരുവനന്തപുരം 293, ആലപ്പുഴ 324, പാലക്കാട് 91, കണ്ണൂര് 194, വയനാട് 195, ഇടുക്കി 95, കാസര്‍ഗോഡ് 50  എന്നിങ്ങനെയാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍  11, പത്തനംതിട്ട 10, കോഴിക്കോട് 8, തിരുവനന്തപുരം 7, എറണാകുളം 6, തൃശൂര് 5, കൊല്ലം 4, പാലക്കാട്, വയനാട് 3 വീതം, കോട്ടയം, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം   ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24  മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 3,014 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ  61,778  സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   9.53  ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ  77,89,764     സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5,029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 375, കൊല്ലം 348, പത്തനംതിട്ട 242, ആലപ്പുഴ 237, കോട്ടയം 581, ഇടുക്കി 303, എറണാകുളം 377, തൃശൂര് 604, പാലക്കാട് 379, മലപ്പുറം 475, കോഴിക്കോട് 645, വയനാട് 223, കണ്ണൂര് 203, കാസര്‍ഗോഡ്  37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,861 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,81,397 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,49,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,076 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,086 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1130 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also read: Covid-19 നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി കേന്ദ്രസര്‍ക്കാര്‍

ഇന്ന് ഒരു  പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 463  ഹോട്ട് സ്പോട്ടുകളാണുള്ളത്.

പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  ആരോഗ്യമന്ത്രി (Health Minister) കെ  കെ ശൈലജ  (KK Shailaja) മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

Trending News