തിരുവനന്തപുരം: സിപിഐ (CPI) നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സമ്മേളനങ്ങൾ (Meetings) സംബന്ധിച്ച ഷെഡ്യൂൾ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. സിപിഐക്ക് കീഴിലുള്ള വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രവർത്തനം പാർട്ടി (Party) പരിശോധിക്കും. കൂടാതെ പാർട്ടിക്ക് അനുവദിച്ച ബോർഡ്, കോർപ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും യോ​ഗത്തിൽ തീരുമാനമെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി ജില്ല സെക്രട്ടറി കെകെ ശിവരാമൻ ജനയു​ഗത്തിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. സംഭവത്തിൽ ശിവരാമനോട് സിപിഐ നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിൽ ശിവരാമൻ നൽകിയ മറുപടി ചർച്ച ചെയ്യും. പരസ്യ വിമർശനത്തിൽ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിർണായകമാണ്. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്‍റെ ആരോപണം.


Also Read: മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന്; CPM സെക്രട്ടേറിയറ്റും CPI നിർവാഹക സമിതിയും ചേരും


ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ ​ഗുരു ദർശനങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ പത്രങ്ങൾ എഴുതിയപ്പോൾ ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് ജനയു​ഗം കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിപിഐ നേതാവിന്റെ ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു. 


Also Read: Assembly ruckus case: നിയമസഭ കയ്യാങ്കളി കേസ്‌ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ തടസ്സഹര്‍ജി, വിധി ഇന്ന്


ചിലപ്പോള്‍ ചില കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വരും. അതില്‍ രാഷ്ട്രീയ അച്ചടക്കത്തിന്‍റെ (Political discipline)  പ്രശ്‍നം വരുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു. എന്നാല്‍ ശിവരാമന്‍റെ വിമര്‍ശനം (allegation) സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കണമെന്നും ജനയുഗം (Janayugam) എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു. 


നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിൽ യോഗം ചേരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.