തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി (Assembly ruckus) കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിച്ച തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. രമേശ് ചെന്നിത്തലയും (Ramesh Chennithala) അഭിഭാഷക പരിഷത്തുമാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി (V Sivankutty), ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് തടസ്സ ഹർജി നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയാണ് (CJM Court) വിധി പറയുക.
2015 മാർച്ച് 13ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം. സംസ്ഥാനത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലമാണ് നിയമസഭയിൽ അരങ്ങേറിയത്.
അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നൽകിയത്. രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്. കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.
Also Read: Kerala Assembly Ruckus Case: സർക്കാരിന് തിരിച്ചടി; ഹർജി തള്ളി; എല്ലാ പ്രതികളും വിചാരണ നേരിടണം
ബാർ കോഴ വിവാദം (Bar bribery) കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയിൽ (Kerala Assembly) അരങ്ങേറിയത്. ബജറ്റ് (Budget) അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ (KM Mani) ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് നിയമസഭയിൽ ഉണ്ടായത്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...