Kerala Assembly Election 2021 : ശബരിമല ആചാര സംരക്ഷണത്തിനും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും, ഒരു വീട്ടിലെ ഒരാൾക്ക് ജോലി, ക്ഷേമ പെൻഷൻ 3,500, NDA യുടെ പ്രകടന പത്രിക ഇങ്ങനെ
പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യയവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേഡേക്കറാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
Thiruvananthapuram : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള BJP നയിക്കുന്ന NDA സഖ്യത്തിന്റെ പ്രകടന പത്രിക (Election Manifesto) പുറത്തിറക്കി. ആചാര സംരക്ഷണത്തിനും ക്ഷേമകാര്യങ്ങൾക്കും വികസനങ്ങൾക്കും മുൻഗണന നൽകുന്നതാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക.
പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യയവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേഡേക്കറാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ബിപിഎൽ കുടുംബത്തിന് സൗജന്യ എൽപിജി ഗ്യാസ് സിലണ്ടർ, ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
എല്ലാത്തിനും മീതെ 3500 രൂപ ക്ഷേമ പെൻഷൻ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഒരു വീട്ടിൽ വരുമാന മാർഗമായ വ്യക്തികൾ അസുഖാധിതരായാൽ ആ കുടുംബത്തിന് 5000 രൂപം വീതം പ്രതിമാസം നൽകും. എല്ലാ തൊഴിൽ മേഖലയിൽ മിനിമം വേതനം കൊണ്ടു വരും.
പ്രധാനമായും ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ മുന്നോട്ട് വെക്കുന്നത് ശബരിമല ആചാര സംരക്ഷണത്തിനും ലൗ ജിഹാദ് നിർബന്ധിത മത പരിവർത്തനം എന്നിവയ്ക്കെതിരെ നിയമം കൊണ്ടവരുമെന്നാണ്. ഒപ്പം ക്ഷേത്രങ്ങളെ കക്ഷി രാഷ്ട്രീയ മുക്തമാക്കി ഭക്ത ജനങ്ങൾക്കായി നൽകുമെന്നും പത്രികയിൽ പറയുന്നു.
ബിജെപിയുടെ പ്രകടന പത്രിക കേരളത്തിൽ സമഗ്രമായ വികസനത്തിനാണ് ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേഡേക്കർ പറഞ്ഞു. കേരളത്തിൽ സിപിഎമ്മും കോൺഗ്രസ് തമ്മിലുള്ളത് വെറും നാടകം മാത്രമാണ് പ്രകാശ് ജാവേഡേക്കർ ആരോപിച്ചു.
പ്രകടന പത്രികയിലെ പൂർണ ഭാഗം
സഹകരണ മേഖല
സഹകരണമേഖലയ്ക്ക് ത്രിതല സംവിധാനം
സഹകരണ സ്ഥാപനങ്ങളില്‍ ജനാധിപത്യവും സ്വയംഭരണവും പുനഃസ്ഥാപിക്കും
സേവനമേഖലകളില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം
സഹകരണ മേഖലയെ കാര്‍ഷികസൗഹൃദമാക്കും
തൊഴില്‍ മേഖല
നിക്ഷേപ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ തൊഴിലാളി യൂണിയനുകള്‍ക്ക് പെരുമാറ്റച്ചട്ടം
നോക്കുകൂലി, അട്ടിമറികൂലി എന്നിവയ്ക്ക് കര്‍ശന നിരോധനം
ഒരു കുടുംബത്തിലെ തൊഴില്‍രഹിതരില്‍ ഒരംഗത്തിനെങ്കിലും 20,000 രൂപ പ്രതിമാസ വേതനം ലഭിക്കുന്ന തൊഴില്‍
കുട്ടികളില്‍ തൊഴിലിന്റെ മഹത്ത്വം ബോധ്യപ്പെടുത്തുകയും പഠനത്തോടൊപ്പം വേതനം (ഏണ്‍ വൈല്‍ യു ലേണ്‍) പദ്ധതിയിലൂടെ പ്രതിവാരം 20 മണിക്കൂര്‍ വരെ വിവിധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ ജോലി
പ്രത്യക്ഷമായോ പരോക്ഷമായോ സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന
നിയമനങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ തടവ് ഉള്‍പ്പടെ ശക്തമായ ശിക്ഷാനടപടി
ഒഴിവുകള്‍ യഥാസമയം സര്‍ക്കാരിനെ അറിയിക്കുന്നതിനും പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനുമുളള സുതാര്യവും അഴിമതിരഹിതവുമായ സംവിധാനം
പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണ നിരോധനം
പി.എസ് സി മുഖ്യപരീക്ഷയ്ക്ക് മുന്‍പുള്ള യോഗ്യതാ പരീക്ഷ നിര്‍ത്തലാക്കും
പി.എസ്.സി അംഗങ്ങളുടെ എണ്ണം 19 ല്‍ നിന്ന് പത്തായി കുറയ്ക്കും. പി.എസ്.സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസയോഗ്യത നിശ്ചയിക്കും
പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന നൈപുണ്യ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി സ്ത്രീകളുടെ കൂട്ടായ്മയിലൂടെ ഓരോ ഗ്രാമത്തിലും സൗജന്യ പരിശീലനം സംഘടിപ്പിച്ച് പത്തുലക്ഷം പേരുടെ വിദഗ്ദ്ധ തൊഴിലാളിസേന
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
ചാരായനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പദ്ധതി
പ്രാദേശിക, ദേശീയതലത്തില്‍ ആവശ്യാനുസരണം തൊഴിലാളികളെ നല്‍കാന്‍ ഉതകുന്ന തൊഴില്‍ സംഘങ്ങള്‍
ലേബര്‍ ഇന്നൊവേഷന്‍ മിഷന്‍
എല്ലാ തൊഴില്‍മേഖലയിലും മിനിമം വേതനം
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
സാമ്പത്തിക രംഗം
സാമ്പത്തിക രംഗത്ത് ജനപങ്കാളിത്തത്തോടെ ശുദ്ധീകരണപ്രക്രിയ.മദ്യത്തിന്റെയും ലോട്ടറിയുടെയും മേലുള്ള സര്‍ക്കാരിന്റെ അമിതാശ്രയം അവസാനിപ്പിക്കും. ലോട്ടറി ടിക്കറ്റിനും മദ്യത്തിനും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന വില വര്‍ദ്ധന തടയും
പാവപ്പെട്ടവരെ പിഴിയുന്ന ബ്ലേഡ് കമ്പനികള്‍ക്ക് എതിരെ നിയമനിര്‍മാണം
ശക്തവും വ്യാപകവുമായ സഹകരണ ബാങ്കിംങ്്
വര്‍ഗീയ താത്പര്യങ്ങളില്‍ ഊന്നിയ ഇസ്ലാമിക ബാങ്കുകള്‍ക്ക് നിരോധനം
ബാങ്കുകളുടെ നിക്ഷേപവായ്പ അനുപാതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യം ഒരുക്കും. നിക്ഷേപ കാലാവസ്ഥ മെച്ചെപ്പെടുത്തും
വ്യവസായസംരംഭകര്‍ക്ക് പൂര്‍ണ സുരക്ഷയും സാമ്പത്തിക പാക്കേജ് ഉള്‍പ്പടെയുളള പ്രോത്സാഹനവും
മുതല്‍ മുടക്കുന്നവര്‍ക്കു ന്യായമായ ലാഭവും പണിയെടുക്കുന്നവര്‍ക്കു മെച്ചപ്പെട്ട വേതനവും
കിഫ്ബി ഭരണഘടനാനുസൃതമായി പുനഃസംഘടിപ്പിച്ച് സിഎജി ആഡിറ്റിനു വിധേയമാക്കും
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ ആവശ്യമായ വായ്പ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സഹായങ്ങളും
വികസനാവശ്യങ്ങളും ക്ഷേമപരിപാടികളും നിറവേറ്റാന്‍ പര്യാപ്തമായ തരത്തില്‍ വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. നികുതി സമാഹരണത്തിലെ പാളിച്ചകളും പോരായ്മകളും പരിഹരിക്കും.
നികുതിവകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കും. നികുതിഘടന യുക്തിസഹമാക്കും. നികുതി ചോര്‍ച്ചയും നികുതിവെട്ടിപ്പും പരമാവധി തടയും
റെയില്‍വേ
അപ്രായോഗികമായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം മൂന്നാം റെയില്‍ സ്ഥാപിക്കാന്‍ നടപടി
അയല്‍ ജില്ലകളെയും പ്രധാന സ്റ്റേഷനുകളെയും ബന്ധപ്പെടുത്തി അതിവേഗ എക്‌സ്പ്രസ് ട്രെയിനുകള്‍
ഗുരുവായൂര്‍-കുറ്റിപ്പുറം, അങ്കമാലി-പുനലൂര്‍, ശബരിപ്പാത, നിലമ്പൂര്‍-നഞ്ചന്‍ഗുഡ് റെയില്‍ പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കും
കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളം വരെയും പശ്ചിമ കൊച്ചിയിലേക്കും അരൂരിലേക്കും ദീര്‍ഘിപ്പിക്കും
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി
തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഉള്‍പ്പടെയുള്ള പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി നടപ്പാക്കും
കൂടുതല്‍ ഇന്റര്‍സിറ്റി, മെമു സര്‍വീസുകള്‍
ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്ക് എല്ലാ മാസവും ശബരിമലയ്ക്ക് വരാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍
കൂടുതല്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍. റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കും
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം
വിദ്യാഭ്യാസ മേഖല
കേന്ദ്ര സര്‍ക്കാരിന്റെ നവവിദ്യാഭ്യാസ പദ്ധതിക്കനുസൃതമായി സര്‍വകലാശാല നിയമം പരിഷ്‌കരിക്കും
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍
പുതിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ സാധാരണക്കാരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുത്തും
ശാസ്ത്രഗവേഷണത്തിന് പ്രധാന്യം നല്‍കാന്‍ കോര്‍പറേറ്റു സ്ഥാപനങ്ങളെ പ്രേരിപ്പിക്കു
ആയുര്‍വേദ സര്‍വകലാശാല
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ആയുര്‍വേദം, കൂടിയാട്ടം, കൂത്ത്, ചുമര്‍ചിത്രകല, വേദാന്തം, ജ്യോതിശ്ശാസ്ത്രം, തന്ത്രശാസ്ത്രം തുടങ്ങി കേരളത്തിന്റെ സവിശേഷ മേഖലകളില്‍ വിശേഷപഠനാര്‍ഥം ഗവേഷണകേന്ദ്രം
എല്ലാ സ്‌കൂളുകളിലും ഒരോ സ്‌പെഷ്യല്‍ ടീച്ചര്‍ വീതം
ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും സ്‌പെഷ്യല്‍ സ്‌കൂളുകള്‍
സ്വകാര്യ സ്‌പെഷ്യല്‍ സ്‌കൂളുകളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളാക്കും
എല്ലാ ഗവണ്‍മെന്റ് ഐ.ടി.ഐകളെയും പോളിടെക്‌നിക്ക് കോളേജുകളെയും ലോകനിലവാരമുള്ള നൈപുണ്യ വികസനകേന്ദ്രങ്ങളാക്കി മാറ്റും
പൊതുജനാരോഗ്യ വിദ്യാഭ്യാസരംഗം ഉടച്ചുവാര്‍ക്കും
എല്ലാ ജില്ലകളിലും ആയുര്‍വേദ ആശുപത്രികളോട് അനുബന്ധിച്ച ആയുര്‍വേദ കോളേജുകളും പഞ്ചകര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടുകളും
എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് സാമ്പത്തിക മാനദണ്ഡം. ഈ സീറ്റുകളുടെ വില്‍പ്പന തടയും
നഴ്‌സിംഗ്, പാരാമെഡിക്കല്‍ അനുബന്ധ വിഷയങ്ങള്‍ തുടങ്ങിയവയുടെ പഠനത്തിന് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍
പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്
വിപുലീകരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശീലന പരിപാടികള്‍
വിദേശമാതൃകകള്‍ സ്വീകരിച്ചുകൊണ്ട് ലോക നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സ്‌കൂള്‍തലം മുതല്‍ സര്‍വകലാശാലതലം വരെ സ്‌പെഷ്യല്‍ എജ്യൂക്കേഷണല്‍ സോണുകള്‍
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.