Kerala Assembly Election 2021: എല്‍.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി, എല്ലാ ക്ഷേമപെന്‍ഷനുകളും ഉയര്‍ത്തും,40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും.

സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനാണ് പ്രകടന പത്രിക വിശദീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 05:39 PM IST
  • 5 വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരും
  • തീരദേശ വികസത്തിന് 5000 കോടിയുടെ പാക്കേജ്.
  • സൂക്ഷ്മ സംരഭങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കും.
Kerala Assembly Election 2021: എല്‍.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി, എല്ലാ ക്ഷേമപെന്‍ഷനുകളും ഉയര്‍ത്തും,40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും.

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് (Kerala Assembly Election 2021) എൽ.ഡി.എഫിൻറെ പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനാണ് പ്രകടന പത്രിക വിശദീകരിച്ചത്. ജനക്ഷേമവും മതനിരപേക്ഷതയും ഉറപ്പുവരുത്തിയാകും എൽ.ഡി.എഫിൻറെ പ്രവർത്തനമെന്ന് വിജയരാഘവന്‍ പറഞ്ഞു.

രണ്ട്​ ഭാഗമായാണ്​ പ്രകടന പത്രിക. ആദ്യഭാഗത്ത്​ 50 ഇന പരിപാടികള്‍ പ്രഖ്യാപിക്കും. 50ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിന്​ 900 നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയെയും ഉൾപ്പെടുത്തി അർഹിക്കുന്ന പരിഗണനയോടെയാണ് ഇത്തവണ എൽ.ഡി.എഫിൻറെ (Ldf) പ്രകടന പത്രിക.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

ഒരു വർഷം കൊണ്ട് 1.5 ലക്ഷം വീടുകൾ,40 ലക്ഷം തൊഴിലുകള്‍  പുതിയതായി ലഭ്യമാക്കും, കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍
ക്ഷേമ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയര്‍ത്തും, വീട്ടമ്മമാര്‍ക്ക്​ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും എല്‍.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു.

ALSO READ: Kerala Assembly Election 2021: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കെല്ലാം വീട്.
-വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ (Pension) പദ്ധതി നടപ്പാക്കും.
- 5 വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരും.
- തീരദേശ വികസത്തിന് 5000 കോടിയുടെ പാക്കേജ്.
- സൂക്ഷ്മ സംരഭങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കും.
- ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1 മുതല്‍ 15 ലക്ഷം വരെ വായ്പാ സഹായം നല്‍കും.
- റബറിന്റെ തറവില 250 രൂപയായി വര്‍ധിപ്പിക്കും.

-സ്കൂള്‍ വിദ്യാഭ്യാസം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും

-ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്തും 

-ആരോഗ്യ സംരക്ഷണം ലോകോത്തരം താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും

ALSO READ: Kerala Assembly Election 2021: Postal Vote എങ്ങിനെ ചെയ്യാം ? ആർക്കൊക്കെയാണ് തപാൽ വോട്ടിനുള്ള യോഗ്യത?

-എല്ലാവര്‍ക്കും കുടിവെള്ളം, 5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും

-60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും
10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 

-സമീപകാലത്തുണ്ടായ തിരഞ്ഞെടുപ്പുകളിൽ നിന്നും പരമാവധി വിഷയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News