കല്‍പറ്റ: വോട്ടെടുപ്പ് ആരംഭിച്ച് (Kerala Assembly Election 2021) 55 ശതമാനത്തിലേക്ക് എത്തവെ പ്രതികരണങ്ങളുടെ പ്രവാഹമാണ്.  ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിന് മറുപടിയുമായാണ്  എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത് പറയേണ്ടത് ഇപ്പോഴല്ലന്നായിരുന്നു വെള്ളപ്പള്ളിയുടെ (Vellappally Nadesan) മറുപടി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത്. പ്രശ്നത്തിൽ മന്ത്രി എ.കെ ബാലൻ സുകുമാരൻ നായർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കേസ് കൊടുത്തു.


ALSO READKerala Assembly Election 2021:നേമവും കഴക്കൂട്ടവും കത്തിക്കയറുന്നു: വോട്ടിങ്ങ് ശതമാന 40ലേക്ക് അടുക്കുന്നു


വോട്ടെടുപ്പിനിടയിൽ കണ്ണൂരും,തിരുവനന്തപുരത്തുമടക്കം പല മണ്ഡലങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴക്കൂട്ടം (Trivandrum) കാട്ടായിക്കോണത്തുണ്ടായ സി.പി.എം-ബി ജെ പി സംഘ‍ര്‍ഷത്തിൽ ഒരാൾക്ക് പരിക്കേറ്റു സ്ഥലത്ത് പോലീസെത്തി പ്രശ്നം നിയന്ത്രിച്ചു.നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ രംഗത്ത് 286ാം ക്രമനമ്ബറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തതായി ആരോപിക്കുന്നത്.


ALSO READ : Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man


കൽപ്പറ്റയിൽ കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കല്‍പറ്റ മണ്ഡലത്തിലെ കമ്ബളക്കാട് ബൂത്തില്‍ പോളിങ് നിര്‍ത്തിവെച്ചു. പിന്നീട് പ്രശ്നം പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചു. രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളും നടത്തിയ പരിശോധനയില്‍ വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിങ് പുനരാരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.