Kerala Assembly Election 2021 : രാവിലത്തെ ആവേശം ഉച്ച വെയിലില്‍ വാടി, കേരളത്തില്‍ ശരാശരിയില്‍ മാത്രം വോട്ടെടുപ്പ്
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പത്തംനതിട്ടയാണ് ഏറ്റവും കുറഞ്ഞ് വോട്ട് രേഖപ്പെടുത്തിയ ജില്ല. കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയില്‍ 68.09 ശതമാനം വോട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Thiruvananthapuram : 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ (Kerala Assembly Election 2021) കേരളത്തില്‍ ശരാശരിയില്‍ ഒതുങ്ങി വോട്ടെടുപ്പ്. അവസാനം ലഭിക്കുന്ന കണക്ക് പ്രകാരം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ 74.02% വോട്ടാണ് രേഖപ്പെടുത്തിയത്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 77.35% വോട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഉത്തര കേരളം ശരാശരിക്ക് മേലെ പോളിങ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ രാവിലെത്തെ ആവേശം ഉച്ചയ്ക്ക് ശേഷം കാണാന്‍ സാധിച്ചില്ല. സംസ്ഥാനത്ത് അതിവേഗം 50% വോട്ട് രേഖപ്പെടുത്തയെങ്കിലും പിന്നീട് വോട്ടിങ് ശതമാനം മന്ദഗതിയിലാകുകയായിരുന്നു.
ALSO READ : Kerala Assembly Election 2021: വോട്ടിംഗ് ആവേശഭരിതം, സംസ്ഥാനത്ത് 73.4% പോളിംഗ്
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പത്തംനതിട്ടയാണ് ഏറ്റവും കുറഞ്ഞ് വോട്ട് രേഖപ്പെടുത്തിയ ജില്ല. കോഴിക്കോട് 77.9 ശതമാനവും പത്തനംതിട്ടയില്‍ 68.09 ശതമാനം വോട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ : Kerala Assembly Election 2021: ജനവിധിയിൽ പങ്കാളികളായി ചലച്ചിത്ര താരങ്ങളും ; ചിത്രങ്ങൾ കാണാം
കോഴിക്കോടിന് പുറമെ കണ്ണൂരിലും പാലക്കാടും തൃശൂരിലും കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കക്കൂട്ടം മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലായിരുന്ന ഗുരുവായൂരും തലശ്ശേരി വോട്ടിങ് ശതമാനം കുറച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ തുനിയാത്തതായിരുന്നു ഇരു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തില്‍ ഇടവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.