Thiruvanthapuram : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള Kerala Congress Joseph Group ന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. UDFമായുള്ള ധാരണയിൽ പത്ത് സീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപിച്ചതിൽ അഞ്ച് പേരും പുതുമുഖങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള കോൺ​ഗ്രസ് വിട്ട് ജോസഫ് വിഭാ​ഗത്തിൽ ചേർന്ന ജോസഫ് എം പുതുശ്ശേരിക്ക് സീറ്റില്ല. കൂടാതെ സ്ഥാനാർഥി പരി​ഗണനയിൽ സജീവമായി ഉണ്ടായിടരുന്ന സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റ് നിഷേധിച്ചു. കെ.എം.മാണിയുടെ മരുമകൻ എം.പി ജോസഫ് അവസാനമായി ലഭിച്ച തൃക്കരിപ്പൂരിൽ മത്സരിക്കും. മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനായിരുന്നു എംപി ജോസഫ്.


ALSO READ : Kerala Assembly Election 2021: പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണവുമായി ഇത്തവണയും അവരെത്തി...!!


സ്ഥാനാ‍ർഥിക പട്ടിക


1. തിരുവല്ല -കുഞ്ഞുകോശി പോൾ
2.കുട്ടനാട് - ജേക്കബ് എബ്രഹാം
3. ചങ്ങനാശ്ശേരി - വി.ജെ ലാലി
4. ഏറ്റുമാനൂർ - പ്രിൻസ് പി ലൂക്കോസ്
5. കടുത്തുരുത്തി- മോൻസ് ജോസഫ്
6. കോതമം​ഗലം- ഷിബു തെക്കുംപുറം
7 ഇടുക്കി ഫ്രാൻസിസ് ജോ‌ർജ്
8. തൊടുപുഴ- പി.ജെ ജോസഫ് 
9 ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ
10 തൃക്കരിപ്പൂർ- എംപി ജോസഫ്


ഔദ്യോ​ഗിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ചില പൊട്ടിത്തെറികളും നേതൃത്വം പ്രതീക്ഷിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ സജി മഞ്ഞക്കടമ്പന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നു.


ALSO READ: Kerala Assembly Election 2021: കളംപിടിക്കാൻ BJP, ദേശീയ നേതാക്കളുടെ വന്‍ നിരതന്നെ കേരളത്തിലേയ്ക്ക്


തൃക്കരിപ്പൂരിൽ മത്സരിക്കാൻ നേരത്തെ ജില്ല അധ്യക്ഷൻ ജെറ്റോ ജോസഫിനെയായിരുന്നു പരി​ഗണിച്ചിരുന്നത്. എന്നാൽ ജെറ്റോ മത്സരിക്കാൻ സന്നദ്ധൻ അല്ലയെന്നറിയിച്ചതോടൊയാണ് കെ.എം മാണിയുടെ മകളുടെ ഭർത്താവ് എം.പി ജോസഫിനെ സീറ്റ് നൽകിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.