കെഎം മാണി സ്മാരകം സിപിഎം നടത്തിയത് തന്ത്ര പരമായ നീക്കാമോ?

കൃത്യമായ ലക്ഷ്യത്തോടെ സിപിഎം നടത്തിയ നീക്കമാണ് മുന്‍ ധനമന്ത്രി കെഎം മാണിക്ക് സ്മാരകം നിര്‍മ്മിക്കാനായി ബജറ്റില്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചത്.കേരളാ കോണ്‍ഗ്രസ്‌ (എം) രൂക്ഷമായ പ്രതിസന്ധിയിലാണ്.പിജെ ജൊസഫ്,ജോസ് കെ മാണി എന്നിവര്‍ രണ്ട് പാര്‍ട്ടികളെ പോലെയാണ് പെരുമാറുന്നത്,എന്നാല്‍ ഇരു വിഭാഗങ്ങളും യുഡിഎഫില്‍ തന്നെ നിലകൊള്ളുകയുമാണ്.നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി യുഡിഎഫ് വിട്ടുവന്നാല്‍ സഹകരിക്കുന്നതിന് എല്‍ഡിഎഫ് തയ്യാറാകും.അതേസമയം ജോസ് കെ മാണിയും ജോസഫും ഇല്ലെങ്കിലും കോട്ടയത്തെ ക്രൈസ്തവ വോട്ടുബാങ്കില്‍ കടന്ന് കയറുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്.

Last Updated : Feb 11, 2020, 03:33 AM IST
  • മാണിക്ക് സ്മാരകം പണിയുന്നതിന് തീരുമാനിച്ചതോടെ രാഷ്ട്രീയ അയിത്തം തങ്ങള്‍ക്ക് മാണിയോടില്ല എന്ന് എല്‍ഡിഎഫിന് ജനങ്ങളെ ബോധ്യപെടുത്താനും കഴിഞ്ഞു.ഇങ്ങനെ വളരെ കൃത്യമായി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് എല്‍ഡിഎഫിന് കഴിഞ്ഞു.പലരും വിമര്‍ശനം ഉന്നയിക്കുമ്പോഴും സിപിഎം തങ്ങളുടെ നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്.പാലാ ഉപതെരെഞ്ഞെടുപ്പില്‍ നേടിയ എല്‍ഡിഎഫ് വിജയവും സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.അതുകൊണ്ട് തന്നെ മാണിയുടെ സ്മാരകം ചര്‍ച്ചയാകുന്നത് സിപിഎം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കും എന്ന് ഉറപ്പാണ്.കെ.എം.മാണി സ്മാരകത്തിന് ബജറ്റില്‍ പണം അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഐയും നിലപാട് സ്വീകരിച്ചിട്ടുണ്ട്.
കെഎം മാണി സ്മാരകം സിപിഎം നടത്തിയത് തന്ത്ര പരമായ നീക്കാമോ?

തിരുവനതപുരം:കൃത്യമായ ലക്ഷ്യത്തോടെ സിപിഎം നടത്തിയ നീക്കമാണ് മുന്‍ ധനമന്ത്രി കെഎം മാണിക്ക് സ്മാരകം നിര്‍മ്മിക്കാനായി ബജറ്റില്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചത്.കേരളാ കോണ്‍ഗ്രസ്‌ (എം) രൂക്ഷമായ പ്രതിസന്ധിയിലാണ്.പിജെ ജൊസഫ്,ജോസ് കെ മാണി എന്നിവര്‍ രണ്ട് പാര്‍ട്ടികളെ പോലെയാണ് പെരുമാറുന്നത്,എന്നാല്‍ ഇരു വിഭാഗങ്ങളും യുഡിഎഫില്‍ തന്നെ നിലകൊള്ളുകയുമാണ്.നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി യുഡിഎഫ് വിട്ടുവന്നാല്‍ സഹകരിക്കുന്നതിന് എല്‍ഡിഎഫ് തയ്യാറാകും.അതേസമയം ജോസ് കെ മാണിയും ജോസഫും ഇല്ലെങ്കിലും കോട്ടയത്തെ ക്രൈസ്തവ വോട്ടുബാങ്കില്‍ കടന്ന് കയറുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്.

മാണിക്ക് സ്മാരകം പണിയുന്നതിന് തീരുമാനിച്ചതോടെ രാഷ്ട്രീയ അയിത്തം തങ്ങള്‍ക്ക് മാണിയോടില്ല എന്ന് എല്‍ഡിഎഫിന് ജനങ്ങളെ ബോധ്യപെടുത്താനും കഴിഞ്ഞു.ഇങ്ങനെ വളരെ കൃത്യമായി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് എല്‍ഡിഎഫിന് കഴിഞ്ഞു.പലരും വിമര്‍ശനം ഉന്നയിക്കുമ്പോഴും സിപിഎം തങ്ങളുടെ നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്.പാലാ ഉപതെരെഞ്ഞെടുപ്പില്‍ നേടിയ എല്‍ഡിഎഫ് വിജയവും സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.അതുകൊണ്ട് തന്നെ മാണിയുടെ സ്മാരകം ചര്‍ച്ചയാകുന്നത് സിപിഎം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കും എന്ന് ഉറപ്പാണ്.കെ.എം.മാണി സ്മാരകത്തിന് ബജറ്റില്‍ പണം അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഐയും നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ദീര്‍ഘകാലം മന്ത്രിയായിരുന്നആള്‍ക്ക് സ്മാരകം ഉണ്ടാക്കുന്നതില്‍ അനൗചിത്യമില്ല. കെ.എം മാണി ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടതിനാലാണ് പണം നല്‍കിയതെന്നും സിപിഐ യ്യും വ്യക്തമാക്കുന്നു.കഴിഞ്ഞതൊക്കെ മറന്ന് ജോസ് കെ മാണിയുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 5 കോടി അത് മാത്രമാണ് ഇടത് മുന്നണിയുടെ നീക്കം.എന്നാല്‍ കേരളാ കൊണ്ഗ്രെസ്സ് നേതാക്കള്‍ മുന്നണി മാറ്റം ഉള്‍പെടെയുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നുണ്ട്.പക്ഷെ സിപിഎം നെ സംബധിച്ചടുത്തോളം വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഈ സ്മാരകത്തിന് ഏറെ പ്രാധാന്യമുണ്ട്.മെല്ലെ തങ്ങളുമായി അകന്ന് നില്‍ക്കുന്ന ക്രൈസ്ഥവ വിഭാഗങ്ങള്‍ക്കിടയിലേക്ക് കടന്ന് കയറുക അതിലൂടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വന്‍ വിജയം നേടുക എന്നതാണ് സിപിഎം തന്ത്രം.

Trending News