Palakkad: കേരളത്തിലെ പൂരപ്പറമ്പുകളെ ആവേശ കൊള്ളിപ്പിക്കുന്ന തലയെടുപ്പിന്റെ ഉടമയായ മം​ഗലാംകുന്ന് കർണൻ (Mangalamkunnu Karnan) ചരിഞ്ഞു. 60 വയസുകാരനായ കർണൻ ഹൃദയഘാതത്തെ തുടർന്നാണ് ചരിഞ്ഞത്. കുറെ നാളുകളായി പ്രായമായതിന്റെ പ്രശ്നങ്ങൾ കർണനെ ബാധിച്ചിരുന്നു. 2019ത് മാർച്ചിലായിരുന്നു കർണൻ അവസാനമായി ഉത്സവത്തിന് പങ്കെടുത്തത്. കേരളത്തിൽ ലക്ഷക്കണക്കിന് ആരാധകർ  ഉള്ള ആനകളിൽ ഒന്നാണ് മംഗലാംകുന്ന് കർണൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കർണൻ ചരിഞ്ഞത്. പ്രയാധിക്യമായ പ്രശ്നങ്ങൾ അലട്ടയിരുന്ന കർണൻ കുറെ നാളായി ഉത്സവങ്ങൾക്ക് പങ്കെടുക്കാറില്ലായിരുന്നു. ഇന്ന് വാളയാർ (Walayar) വനത്തിൽ വെച്ചാണ് സംസ്ക്കാരം.


ALSO READ: Elephant Abuse V​​ideo: മുൻ കാലുകൾ ചേർത്ത് കെട്ടി ആനയെ റോഡിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങൾ


കർണൻ ബിഹാർ സ്വദേശിയാണെങ്കിലും രൂപത്തിലും ഭാവത്തിലും നാടൻ ആനയെ (Elephant) പോലെ തന്നെയാണ്. 1989ലാണ് കർണൻ കേരളത്തിൽ എത്തുന്നത്. നാണു എഴുത്തച്ഛൻ ​ഗ്രൂപ്പ് വാങ്ങുന്നത്. പിന്നീട് 2000ൽ മം​ഗലാംകുന്ന് കുടുംബം കർണനെ മനിശ്ശേരി ഹരിദാസി നിന്ന് വാങ്ങിയതിന് ശേഷമാണ് മംഗലാംകുന്ന് കർണൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. നേരത്തെ മനിശ്ശേരി കർണൻ എന്നായിരുന്നു പേര്. കേരളത്തിൽ ​ഗുരുവായൂർ ക്ഷേത്രം (Guruvayur Temple) കഴി‍ഞ്ഞ് ഏറ്റവും കൂടുതൽ ആനകൾ ഉള്ളത് മം​ഗലാംകുന്ന് കുടംബത്തിലാണ്. കർണനെ കൂടാതെ നേരത്തെ ചരിഞ്ഞ മം​ഗലാംകന്ന് ​ഗണപതി, മം​ഗലാംകുന്ന് അയപ്പൻ തുടങ്ങിയവരാണ് ഈ കുടുംബത്തിൽ നിന്നുള്ള പ്രമുഖർ.


ALSO READ: ഗര്‍ഭിണിയായ ആന ചരിഞ്ഞു: ചുറ്റും കൂടി ആന കൂട്ടം, മറവ് ചെയ്യാനാകാതെ വനം വകുപ്പ്


ഇരിക്കസ്ഥാനത്ത് നിന്ന് നോക്കുമ്പോൾ കർണന് 302 സെന്റീമീറ്ററാണ് നീളം. തലപ്പൊക്കത്തിനുള്ള  വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ​ഗണപതി ക്ഷേത്രം സംഘടിപ്പിക്കുന്ന മത്സരത്തിൽ കർണൻ തുടർച്ചയായി 9 വർഷം ജയിച്ചിരുന്നു. കൂടാതെ ഇത്തിത്താനം ​ഗജമേളയിലും ക‌ർണൻ വിജയം നേടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.