തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ (M.Shivashankar) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  മാത്രമല്ല ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വപനയെ മുൻനിർത്തി ശിവശങ്കറാണ് സ്വർണ്ണക്കടത്ത് (Gold smuggling) നടത്തിയതെന്ന് ഇഡിയും കസ്റ്റംസും അറിയിച്ചു.  ഇതിന് പിന്നാലെ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.  ശിവശങ്കർ ചാർട്ടേർഡ് അക്കൗണ്ടുമായി നടത്തിയ വാട്ട്സ് ആപ് ചാറ്റുകളാണ് ശിവശങ്കറിന് എതിരായുള്ള പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്.  


Also read: Kerala gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്


കോടതി ശിവശങ്കറിന്റെ (M.Shivashankar) ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തടസവും മാറിയിട്ടുണ്ട്.  സ്വാധീനിക്കാൻ പിടിപ്പാടുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ വാദം  ജസ്റ്റിസ്  അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു. 


Also read: Bihar Elections 2020: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു 


മാത്രമല്ല ചോദ്യം ചെയ്യലിന് പൂർണ്ണമായും സഹകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്റെ വാദവും കോടതി അംഗീകരിച്ചു.  മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ മ=കോടതിയിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.  ശിവശങ്കർ (M.Shivashankar) ഇപ്പോൾ വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.