സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ (M.Shivashankar) മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇഡിയും, കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
Also read: Kerala gold scam: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
സ്വർണ്ണക്കടത്ത് കേസിലെ ഗൂഡാലോചനയിൽ (Conspiracy) എം. ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്നും ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also read: മഞ്ഞയിൽ സുന്ദരിയായ ഭാവന; പുത്തൻ ഫോട്ടോകൾ വൈറലാകുന്നു...
കൂടാതെ സ്വാധീനിക്കാൻ പിടിപ്പാടുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളും അറിയിച്ചിട്ടുണ്ട്. എന്നാൽ താൻ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവശങ്കർ (M.Shivashankar) കോടതിയെ അറിയിച്ചു.