ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ (Bihar assembly poll) ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. എന്നാൽ മാവോയിസ്റ്റ് പ്രശ്ന ബാധിത മേഖലകളിൽ 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.
Voting for the first phase of #BiharElections underway; visuals from polling booth number 155 and 156 in Arrah. pic.twitter.com/6PNyJnzOFo
— ANI (@ANI) October 28, 2020
ആദ്യഘട്ടം 71 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 1,066 പേരാണ് മത്സരിക്കുന്നത്. ഒന്നാംഘട്ടത്തില് 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും കനത്ത സുരക്ഷയ്ക്കായി അർധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
കൊറോണ മഹാമാരിയെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുൻപും ശേഷവും സാനിറ്റൈസ് ചെയ്യുമെന്ന് അധികൃതര് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട വോട്ടെടുപ്പിൽ നിതീഷ് കുമാർ മന്ത്രിസഭയിലെ അര ഡസനോളം മന്ത്രിമാരായ കൃഷ്ണന്ദൻ വർമ്മ, പ്രേം കുമാർ, ജയ് കുമാർ സിംഗ്, സന്തോഷ് കുമാർ നിരാല, വിജയ് സിൻഹ, രാം നാരായൺ മണ്ഡൽ എന്നിവരുടെ വിധി എഴുതും. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ (First phase) മത്സരിക്കുന്ന ആകെ 1,066 സ്ഥാനാർത്ഥികളിൽ 114 പേർ വനിതകളാണ്. ഏറ്റവും വലിയ മണ്ഡലം ചയ്ൻപുർ ആണ്. ഹിസ്വ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ആദ്യ ഘട്ടത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള മണ്ഡലം ബാർബിഘയാണ്.
Bihar: First phase polling of Bihar Assembly elections underway, following #COVID19 norms.
Visuals of voters queuing up outside booth number 43 in Paliganj and undergoing temperature check. pic.twitter.com/EDMDKDZITp
— ANI (@ANI) October 28, 2020
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളിൽ എൻഡിഎ (NDA) സഖ്യകക്ഷിയായ ജെഡിയു മത്സരിക്കുന്നത് 35 സീറ്റുകളിലാണ്. ബിജെപി 29 സീറ്റുകളിലാണ് ജനവിധി തേടുന്നത്. പ്രതിപക്ഷ സഖ്യത്തിൽ ആർജെഡി 42 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിഹാറിൽ എൻഡിഎ വിട്ട എൽജെപിയുടെ 41 സ്ഥാനാർത്ഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നു.