സംസ്ഥാന സർക്കാർ പാപ്പരായി മാറി, എം.എം.ഹസൻ
സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുകയാണോ എന്ന് പരിശോധിക്കണമെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്, സംസ്ഥാന സർക്കാർ പാപ്പരായി മാറിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുകയാണോ എന്ന് പരിശോധിക്കണമെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്, സംസ്ഥാന സർക്കാർ പാപ്പരായി മാറിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
അഞ്ചു മാസമായി കെഎസ്ആർടിസി ജീവനക്കാര്‍ക്ക് പെൻഷൻ പോലും നല്കാൻ സംസ്ഥാന സർക്കാരിനെക്കൊണ്ട് ആവുന്നില്ല. ഓഖി ചുഴലിക്കാറ്റു മൂലം മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്, കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം 25 ലക്ഷം രൂപയാക്കണമെന്നും കൂടാതെ സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞ ഉറപ്പ് പാലിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.