തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയറ്ററുകൾക്ക് (Cinema Theatres) ഇളവില്ല. തിയറ്ററുകളിൽ മുഴുവൻ സീറ്റിലും (Full Occupancy) ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രിയുടെ (Chief Minister) അധ്യക്ഷതയിൽ ചേർന്ന കൊവിഡ് (Covid) അവലോകന യോഗത്തിൽ തീരുമാനിച്ചു. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. പകുതി സീറ്റുകളിൽ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകൾ പറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 25നാണ് സംസ്ഥാനത്ത് തീയറ്ററുകൾ തുറന്നത്. ജു ജോർജ് ചിത്രം ‘സ്റ്റാർ’ ആയിരുന്നു ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം. 


Also Read: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും


നവംബർ 12ന് കുറുപ്പ് തിയറ്ററുകളിലെത്തി വൻ വിജയത്തോടെ മുന്നേറുകയാണ്. എല്ലാം ശരിയാകും, ആഹാ, ജാൻ എ മൻ, ലാൽബാ​ഗ് തുടങ്ങിയ ചിത്രങ്ങളും തിയറ്ററുകളിലെത്തി. മരക്കാർ - അറബിക്കടലിന്റെ സിം​ഹം, കാവൽ, അജഗജാന്തരം, കുഞ്ഞെൽദോ, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങൾ വരുംദിവസങ്ങളിൽ തീയറ്ററിലെത്തും.



അതേസമയം, രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും അവലോകന യോഗത്തിൽ തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്സ‌ിന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കലക്ടര്‍മാര്‍, ജില്ലാ ചുമലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. 


Also Read: Kaval Release : സുരേഷ് ഗോപിയുടെ 'കാവല്‍' തീയേറ്ററുകളിൽ എത്തുന്നു; കേരളത്തിൽ മാത്രം 220 തീയേറ്ററുകളിൽ റിലീസ് ചെയ്യും 


സിഎഫ്എല്‍ടിസി (CFLTC), സിഎസ്എല്‍ടിസി (CSLTC) എന്നിവ ആവശ്യമെങ്കില്‍ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് അവലോകന യോഗം തീരുമാനിച്ചു. സ്കൂളുകളില്‍ കൊവിഡ് (Covid) ബാധ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി (Chief Minister) യോഗത്തില്‍ നിർദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.