Kaval Release : സുരേഷ് ഗോപിയുടെ 'കാവല്‍' തീയേറ്ററുകളിൽ എത്തുന്നു; കേരളത്തിൽ മാത്രം 220 തീയേറ്ററുകളിൽ റിലീസ് ചെയ്യും

തിരക്കഥകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ.

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 01:58 PM IST
  • കേരളത്തിൽ മാത്രം 220 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
  • നവംബർ 25 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
  • ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി കാവലിനുണ്ട്.
  • തിരക്കഥകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ.
Kaval Release : സുരേഷ് ഗോപിയുടെ 'കാവല്‍' തീയേറ്ററുകളിൽ എത്തുന്നു; കേരളത്തിൽ മാത്രം 220 തീയേറ്ററുകളിൽ റിലീസ് ചെയ്യും

Kochi : സുരേഷ് ഗോപി (Suresh Gopi) കേന്ദ്ര കഥാപാത്രമായി എത്തുന്ന കാവൽ (Kaval) തീയേറ്ററുകളിൽ (Theater) റിലീസിനെത്തുന്നു. കേരളത്തിൽ മാത്രം 220 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. നവംബർ 25 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി കാവലിനുണ്ട്.

തിരക്കഥകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടിയെ നായകനായ കസബയാണ് നിതിന്റെ ആദ്യ ചിത്രം. സുരേഷ് ​ഗോപിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാ​​ഗം ലേലം 2 വും നിതിൻ രഞ്‌ജി പണിക്കർ തന്നെയാണ്  സംവിധാനം ചെയ്യുന്നത്.

ALSO READ: Kaval Movie Release: സെൻസറിങ്ങ് പൂർത്തിയായി, ഇനി തീയേറ്ററിലേക്ക് സുരേഷ് ഗോപിയുടെ കാവൽ ഉടൻ

ചിത്രത്തിൽ സുരേഷ് ​ഗോപിക്കൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ. സായാ ഡേവിഡ്, സാദിഖ് തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. നിഖിൽ എസ് പ്രവീണാണ് ക്യാമറ. ​ഗുഡ് വിൽ എന്റർടെയിൻനമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  

ALSO READ: Suresh Gopi Movie: കാവലിൻറെ റിലീസിങ്ങ് തീയ്യതി പുറത്ത് വിട്ടു

മമ്മൂട്ടി നായകനായി എത്തിയ ഒരു പക്കാ മാസ് എന്റർടെയ്നറായിരുന്ന കസബ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും സംവിധാനരംഗത്ത് സജീവമാവുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തേ റിലീസായിരുന്നു. സുരേഷ്ഗോപിക്കൊപ്പം പിതാവ് കൂടിയായ രൺജി പണിക്കരും പ്രധാന വേഷത്തിലുണ്ട്.

ALSO READ: Kaval First Look : പഴയ ട്രങ്ക് പെട്ടി കൈയ്യിൽ ഏന്തി മുണ്ടുടത്ത് കട്ട കലിപ്പിൽ സുരേഷ് ​ഗോപി, ആരാധക‍ർക്ക് വിഷു സമ്മാനവുമായി കാവലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ

ചെറുപ്പ കാലവും, പ്രായമായതുമായ രണ്ട് ഷെയ്ഡുളള കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഒരു പക്ഷേ പഴയ സുരേഷേട്ടനെ നമുക്ക് കാവലിലൂടെ തിരികേ ലഭിച്ചേക്കാം. മുന്‍ കാലങ്ങളിലേതു പോലെ ഒരു പവര്‍ പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്ന് നിഥിന്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News