തിരുവനന്തപുരം: കൊവിഡ് (Covid) പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ (Free treatment) നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ (Kerala Government). കൊവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 


Also Read: Covid Vaccine | വാക്‌സിനെടുക്കാത്ത അധ്യാപകരെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല; ഒരവസരം കൂടി നല്‍കും: വി ശിവൻകുട്ടി


വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവരും സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച്‌ ഹാജരാവുകയോ ആഴ്‌ചതോറും സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയോ ചെയ്യണമെന്ന കര്‍ശനനിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്‌. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. 



 


ഒമിക്രോണ്‍ കോവിഡ്‌ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്‌തിപ്പെടുത്തും. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാപശ്ചാത്തലം കര്‍ശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ നടപടിയെടുക്കണം. അതില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. 


Also Read: Covid Vaccination: സംസ്ഥാനത്ത് 89% പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി


രണ്ടാം ഡോസ്‌ വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ ഗൗരവമായി ഇടപെടണം. ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിന് അനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


ഭിന്നശേഷിക്കാരായ (Disabled) കുട്ടികള്‍ക്കും സ്‌കൂളുകളിലെത്താന്‍ (Schools) അനുമതി നല്‍കും. സ്‌കൂള്‍ പ്രവൃത്തിസമയത്തില്‍ (Working hours) തത്‌കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.