Covid Vaccination: സംസ്ഥാനത്ത് 89% പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി

സംസ്ഥാനത്ത് വാക്സിനേഷൻ (Covid Vaccination) എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ (2,37,96,983) ലഭിച്ചു.     

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 07:17 AM IST
  • സംസ്ഥാനത്ത് 89% പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി
  • 6.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി
  • പുതിയ കേസുകളിൽ ഏകദേശം 40,432 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്
Covid Vaccination: സംസ്ഥാനത്ത് 89% പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ (Covid Vaccination) എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ (2,37,96,983) ലഭിച്ചു.  അതുപോലെ 36.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും (Covid Vaccination) 55 ശതമാനം പേർക്ക് രണ്ട് ഡോസും നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ കൊവിഡ് വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: Kerala COVID Vaccination : സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനത്തിലേക്കെത്തുന്നു, ഇനി വാക്സിൻ എടുക്കാനുള്ളത് 29 ലക്ഷത്തോളം പേർ മാത്രം

സെപ്റ്റംബർ 12 മുതൽ 18 വരെ ശരാശരി 1,96,657 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ട് ശതമാനം പേർക്ക് മാത്രമേ ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നുള്ളൂ.  കൂടാതെ  ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവിന്റെ ആവശ്യം വന്നത്.   മാത്രമുള്ള കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 40,432 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. 

അതായത് പുതിയ കേസുകളുടെ വളർച്ചാ നിരക്ക് 23 ശതമാനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികൾ, വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണത്തിലും മുൻ ആഴ്ചയേക്കാൾ യഥാക്രമം 8,6,4,7 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായുള്ള കേസുകളുടെ കുറവിനെയാണ് സൂചിപ്പിക്കുന്നതെന്നാണ്  റിപ്പോർട്ടിൽ പറയുന്നത്.

Also Read: India Covid Vaccination : പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി വാക്‌സിൻ ഡോസുകൾ നൽകി രാജ്യം

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കൊവിഡ് ബാധിതരായ വ്യക്തികളിൽ ആറ് ശതമാനം പേർ വാക്സിന്റെ ഒരു ഡോസ് എടുത്തവരും, 3.6 ശതമാനം പേർ വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തവരുമാണ്.

അണുബാധ തടയാൻ വാക്സിനേഷന് (Covid Vaccination) ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് ചെറിയ രീതിയിലെങ്കിലും രോഗബാധ ഉണ്ടായേക്കാമെന്നുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

Trending News