തിരുവനന്തപുരം : സർവകലശാല വിസി നിയമനങ്ങളിൽ (VCs Appointment Controversy) ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സി നിയമനങ്ങളിൽ ഗവർണറും മുഖ്യമന്ത്രിയും തുറന്നപോരിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വിഷയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സർക്കാരിന്റെ നിർദേശം അംഗീകരിച്ച ഗവർണറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അരോപിച്ചു. എന്നാലും ഗവർണർ തെറ്റ് മനസിലാക്കിയതിൽ തനിക്ക് സന്തോഷമുണ്ടെകന്ന് വിഡി സതീശൻ പറഞ്ഞു. 


ALSO READ : VC Appointment Contoversy : സർവകലാശാല വിവാദം: ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി


ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം തങ്ങളുടെ പ്രശ്നമല്ലെന്നും യൂണിവേഴ്സിറ്റികളുടെ സ്വയംഭരണാവകാശങ്ങൾ കവർന്നെടുക്കുന്നതും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത് പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫേസ്ബുക്കിൽ കുറിച്ചു.


ALSO READ : VC Appointment Contoversy | സർക്കാരുമായി ഏറ്റമുട്ടലിനില്ല ; മുഖ്യമന്ത്രി ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ


പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്. കാലടി വി.സി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല. 


ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക