Thiruvananthapuram : സർവകലാശാല വിവാദത്തിൽ (VC Appointment Controversy) ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകി. ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഗവർണർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി (Chief Minister) പറഞ്ഞു.
വർത്തസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറുമാരുടെ നിയമന വിവാദത്തിൽ (University VC Appointment Controversy) സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. താൻ സർക്കാരുമായി ഒരു ഏറ്റമുട്ടലിന് (Kerala Government vs Governor) ആഗ്രഹിക്കുന്നില്ലയെന്നും ഈ പ്രശ്നത്തിന് പരിഹാരത്തിനായി മുഖ്യമന്ത്രി ചാൻസലറാകാൻ ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ: Governor | 'എനിക്ക് ചാന്‍സലര്‍ പദവി വേണ്ട'; സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി ഗവർണർ
തന്നെ മുൻനിർത്തി രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ല. യൂണിവേഴ്സിറ്റികളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെലുകൾ ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമെ തീരുമാനം പുനഃപരിശോധിക്കു എന്ന് പറഞ്ഞ് ഗവർണർ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നു.
സർക്കാരുമായി ഒരു ഏറ്റമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. അതുകൊണ്ട് സർക്കാരിന് ചാൻസിലർ സ്ഥാനം വേണ്ടെന്നുള്ള ഓർഡിനെസ് തയ്യറാക്കാം താൻ അതിൽ ഒപ്പിടാമെന്നും ഗവർണർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക