ഓണ്‍ലൈന്‍ ടാക്സി രംഗത്ത് ചുവടുവയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 'സവാരി' എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു;കുരുക്കായത് ആപ്പ്


കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പാലക്കാട് കഞ്ചിക്കോടടുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനം ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്‌ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കളമശ്ശേരിയിലെ വിഎസ്ടി എന്ന സ്റ്റാര്‍ട്ടപ്പാണ് ഇതിനായി സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത്. ഐടിഐയാണ് ആദ്യഘടത്തില്‍ പത്ത് കോടി ചെലവാക്കുന്നത്.


മൂന്നര കിലോ സ്വര്‍ണം പോയെന്ന മൊഴി നുണ; ജ്വല്ലറി ഉടമയുടെ പരാതി വ്യാജം!!


ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ പത്ത് ലക്ഷത്തോളം ടാക്സി-ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. ആദ്യം പദ്ധതി നടപ്പാക്കുന്നത് തിരുവനന്തപുര൦ ജില്ലയിലായിരിക്കും. പിന്നീട് അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപിക്കുമെന്നു ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് സ്കറിയ വ്യക്തമാക്കി. 


സപ്ലൈകോ ഓണക്കിറ്റ്‌ വിവാദത്തില്‍!! സാധനങ്ങള്‍ക്ക് വിലകൂട്ടി ബില്ലടിക്കാന്‍ നിര്‍ദേശം


ഓണ്‍ലൈന്‍ ടാക്സി സര്‍വീസില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത൦ ഇതാദ്യമായാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടുപോയ പദ്ധതിയാണ് ഓണത്തിനു ശേഷം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ ടാക്സികളുടെ വരവോടു കൂടി ഉണ്ടായ വരുമാന നഷ്ടം നികത്തനായാണ്‌ പുതിയ പദ്ധതി.