മൂന്നര കിലോ സ്വര്‍ണം പോയെന്ന മൊഴി നുണ; ജ്വല്ലറി ഉടമയുടെ പരാതി വ്യാജം!!

കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം. ജ്വല്ലറിയുടെ ഭിത്തി തുരന്നു മൂന്നര കിലോ സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു ഉടമയുടെ പരാതി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉടമയ്ക്കില്ലെന്നു൦ അന്വേഷണത്തില്‍ വ്യക്തമായി. 

Last Updated : Aug 23, 2020, 05:20 PM IST
  • കടയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നതും സംശയങ്ങള്‍ക്ക് കാരണമാകുന്നു.
  • ഉടമ പറഞ്ഞത് നുണയാണെന്ന് ബോധ്യപ്പെട്ടെങ്കിലും കേസെടുക്കാന്‍ കോടതിയുടെ അനുമതി വേണം.
മൂന്നര കിലോ സ്വര്‍ണം പോയെന്ന മൊഴി നുണ; ജ്വല്ലറി ഉടമയുടെ പരാതി വ്യാജം!!

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം. ജ്വല്ലറിയുടെ ഭിത്തി തുരന്നു മൂന്നര കിലോ സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു ഉടമയുടെ പരാതി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉടമയ്ക്കില്ലെന്നു൦ അന്വേഷണത്തില്‍ വ്യക്തമായി. 

ഉയര്‍ന്ന വാടകയും സംരംഭകരുടെ പിന്മാറ്റവും; അടച്ചുപൂട്ടാനൊരുങ്ങി മഹിളാ മാള്‍!

പലയിടങ്ങളില്‍ നിന്നായി വാങ്ങിയ സ്വര്‍ണം ഇയാള്‍ തിരിച്ചുകൊടുത്തിട്ടില്ലെന്ന പരാതിയുമായി സ്വര്‍ണ വ്യാപാരികളും രംഗത്തെത്തി. ജ്വല്ലറിയുടെ ഭിത്തി തുരന്നെന്ന വാദം ശരിയാണെങ്കിലും സ്വര്‍ണം പോയെന്ന പരാതി തെറ്റാണെന്ന നിഗമനത്തിലാണ് പോലീസ്. സമീപ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഈയടുത്ത കാലത്തൊന്നും ആരും ഈ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനായി വന്നിട്ടില്ലെന്ന് കണ്ടെത്തി. 

ജീവിച്ചിരുന്നെങ്കില്‍ മാവേലി കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നു!!

അന്‍പത് ലക്ഷം രൂപയുടെ ഓവര്‍ഡ്രാഫ്റ്റ്‌ ഉള്‍പ്പടെ സാമ്പത്തിക ബാധ്യതകളുള്ള വ്യക്തിയാണ് ജ്വല്ലറി ഉടമ. ജ്വല്ലറിയുടെ ഭിത്തി തുരന്നത് കള്ളനാണോ? ജ്വല്ലറി ഉടമ തന്നെയാണോ ഭിത്തി തുരന്നത്? ജ്വല്ലറി തുരന്നത് കണ്ട ഉടമയ്ക്ക് തോന്നിയ ആശയമാണോ മൂന്നരക്കിലോ സ്വര്‍ണം പോയെന്ന പരാതി? തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. 

ഉത്രാ കൊലപാതകം: സൂരജിന്റെ അമ്മയും അനുജത്തിയും അറസ്റ്റില്‍!

ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലാണോ ഭിത്തി തുരന്നിരിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ഈ ദ്വാരത്തിലൂടെ കയറുന്നയാളുടെ രോമമോ ചര്‍മ്മമോയെങ്കിലും ഭിത്തിയില്‍ ഉരയും. അതുണ്ടായിട്ടില്ല എന്നതും സംശയങ്ങള്‍ക്ക് കാരണമാകുന്നു. ഉടമ പറഞ്ഞത് നുണയാണെന്ന് ബോധ്യപ്പെട്ടെങ്കിലും കേസെടുക്കാന്‍ കോടതിയുടെ അനുമതി വേണം.  സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജ്വല്ലറി ഉടമ തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. 

വ്യത്യസ്തനാമൊരു ബാര്‍ബര്‍: 14 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മുടിവെട്ടല്‍ സൗജന്യം!!

കള്ളന്‍ കയറുന്ന ജ്വല്ലറികളില്‍ നിലത്ത് മുളകുപൊടി വിതറുന്നത് പതിവാണ്. എന്നാല്‍, ഇവിടെ മേശപ്പുറത്ത് വരെ മുളകുപോടീ വിതറിയിരുന്നു. കടയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നതും സംശയങ്ങള്‍ക്ക് കാരണമാകുന്നു. സ്വര്‍ണം പോയിട്ടില്ലെന്ന കാര്യം വ്യക്തമായെങ്കിലും ആരാണ് ജ്വല്ലറിയുടെ ഭിത്തി തുരന്നത് എന്ന കാര്യത്തില്‍ ഇതുവരെ ഉത്തരം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. 

Trending News