ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു;കുരുക്കായത് ആപ്പ്

സംസ്ഥാനത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

Last Updated : Aug 23, 2020, 07:22 AM IST
  • സംസ്ഥാനത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയില്‍ വന്‍ കുറവ്
  • ബീവറേജസ് കോര്‍പ്പറേഷന്‍റെ 270 ഷോപ്പുകളില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്
  • മിക്കഷോപ്പുകളും നഷ്ടത്തിലാണ്
  • മദ്യ വിതരണത്തിന് ആപ്പ് വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം
ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു;കുരുക്കായത് ആപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പനയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.
ശരാശരി 35 കോടി നിത്യ വരുമാനം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറു,ഏഴ് കോടി രൂപയാണ് വരുമാനം.

ബീവറേജസ് കോര്‍പ്പറേഷന്‍റെ 270 ഷോപ്പുകളില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്,
ഇതില്‍ മിക്കഷോപ്പുകളും നഷ്ടത്തിലാണ്,മദ്യ വിതരണത്തിന് ആപ്പ് വന്നതാണ് 
നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നു.

ഉപഭോക്താവിന് ഇഷ്ടമുള്ള  കടയും സമയവും സാധനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതോടെ നഷ്ട്മായെന്നും 
ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബീവറേജസ് കോര്‍പ്പറേഷനെ മദ്യം വാങ്ങുന്നതിന് ആശ്രയിക്കുന്നതില്‍ നല്ലൊരു പങ്കും സാധാരണക്കാരായിരുന്നു.
അവരാകട്ടെ ആപ്പ് വന്നതോടെ മദ്യം വാങ്ങുന്ന ശീലം ഉപേക്ഷിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ എങ്ങനെ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങുമെന്നാണ്
ജീവനക്കാരുടെ ചോദ്യം.

Also Read:"ഈ ഓണം സോപ്പിട്ട്, മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട്..!! ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി

അതേസമയം ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി സ്പര്‍ജന്‍ കുമാര്‍ ആപ്പുമായി ബന്ധപെട്ട പ്രശ്നങ്ങള്‍ 
പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതായി അറിയിച്ചു.

കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ പരിമിതിയുണ്ടെന്നും അദ്ധേഹം ചൂണ്ടിക്കാട്ടുന്നു.

Trending News