കൊല്ലം : തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ ജോസഫിന്റെ കൈ വെട്ടിയെ കേസിൽ പ്രതികൾക്കെതിരെ മന്ത്രി സജി ചെറിയാൻ. തീവ്രമതബോധമുള്ള വിദ്യാർഥികൾ സമൂഹത്തിന് ആപത്തെന്ന് സാംസ്ക്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി കൊല്ലം പത്തനാപുരം മൗണ്ട് താബോർ സ്കൂൾ പരിപാടിയിൽ പറഞ്ഞു. പ്രതികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുപരി മതബോധം കൂടിപ്പോയതാണ് കാരണമെന്നും, ഈ വിഷയത്തിൽ തനിക്ക് ഹ്യദയ വേദനയുണ്ടന്നും, വിദ്യാർത്ഥികൾ സമുഹത്തിന് മാതൃകയാവേണ്ടവരാണ് എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കൈവെട്ട് കേസിൽ കുറ്റക്കാരാണ് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷവിധി ഇന്ന് ജൂലൈ 13ന് വരാനിരിക്കെയാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ന് ഒരു അധ്യാപകന്റെ കൈ വെട്ടിയ കേസിൽ വിധി പറയുന്ന ദിവസമാണ്. അന്ന് ആ സംഭവമുണ്ടായപ്പോൾ എനിക്ക് ഒരുപാട് ഹൃദയവേദനയുണ്ടായതാണ്. യാതൊരു മനസാക്ഷിയുമില്ലാതെ ഒരു അധ്യാപകന്റെ കൈ വെട്ടിയ നാടാണ് കേരളം. വിദ്യാഭ്യാസമുള്ളവരാണ് പ്രതികൾ. പക്ഷെ മതബോധം അവരെ കൊണ്ട് ചെയ്യിപ്പിച്ചു. ഇങ്ങനെ മതബോധമുള്ളവരാണ് ഇത്തരത്തിലുള്ള തീവ്രമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. എത്ര വലിയ വിദ്യാഭ്യാസമുള്ളവരാണ് തീവ്രമതബോധത്തിലേക്ക് പോയത്" സജി ചെറിയാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.


ALSO READ : Hand Chopping Case: നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം,.ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രം- വിധിയോട് പ്രൊഫസർ ടിജെ ജോസഫ്


രണ്ടാം ഘട്ട വിചാരണയിലാണ് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി എൻഐഎ കോടതി വിധിച്ചത്. വധശ്രമം,ഭീകര പ്രവർത്തനം, ഗൂഢാലോചന എന്നിവയുൾപ്പടെ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. സജിൽ, നാസർ, നജീബ്,നൗഷാദ്‌,മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കസിലെ നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷാ പ്രസ്താവം ഇന്നുണ്ടാകും.


2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയത്. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.


ക്രൈംബ്രാഞ്ചും എൻ.ഐ.എ.യും അറസ്റ്റു ചെയ്ത 29 പ്രതികളെ 2013 ഏപ്രിൽ 17-ന് എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾക്കെതിരെയുള്ള നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം നിലനിൽക്കില്ല എന്ന വാദം കോടതി തള്ളിയിരുന്നു.


മൂവാറ്റുപുഴ പൊലീസ്‌ അന്വേഷിച്ച കേസ്‌ 2011 മാർച്ച്‌ 9-നാണ്‌ എൻ.ഐ.എ. ഏറ്റെടുത്തത്‌. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻ.ഐ.എ. കോടതി 2015 ഏപ്രിൽ 30-ന്‌ വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെയും ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.