തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു. എറണാകുളം - ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപ്പെട്ടത്. ചേലക്കര വള്ളത്തോൾ നഗറിലാണ് സംഭവമുണ്ടായത്.
ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ അപകടം ഒഴിവായി. തൃശൂർ വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാംപലത്തിനടുത്ത് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. സിഎംഡബ്ല്യു ഷൊർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ALSO READ: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച് ശരീരമാകെ പൊള്ളിച്ചു
ട്രെയിനിന്റെ എ സി കോച്ചിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഒരു മണിക്കൂറിന് ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇനി കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷം യാത്ര തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ബീവറേജസിന് സമീപം നിന്നവർ മെഷീനിൽ ഊതണമെന്ന് എഎസ്ഐ; പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം
പത്തനാപുരം പട്ടാഴിയിൽ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം. കുന്നിക്കോട് പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ പട്ടാഴി മാർക്കറ്റ് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്ക് എത്തിയപ്പോൾ ബീവറേജസിന് സമീപം നിന്നവരെ ഊതിച്ചതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടർന്ന് കുറേ സമയം പോലീസുമായി വാക്കേറ്റവും ബഹളവും ഉണ്ടാവുകയായിരുന്നു.
നാട്ടുകാർ മദ്യപിച്ചത് ഊതിക്കാൻ വന്ന പോലീസുകാരനും മദ്യപിച്ചിട്ടുണ്ടെന്ന ആരോപണം ഉയർന്നു. എഎസ്ഐയും മെഷീനിൽ ഊതണമെന്ന് നാട്ടുകാർ നിർബന്ധം പിടിച്ചതോടെ എഎസ്ഐ പോലീസ് വാഹനത്തിൽ കയറി. ഇതാണ് നാട്ടുകാരും പോലീസും അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ ഇടയാക്കിയത്. ഏറെ നേരെത്തിന് ശേഷം കുന്നിക്കോട് സിഐ പട്ടാഴിയിലെത്തിയിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വന്നപ്പോൾ സിഐ പോലീസ് വാഹനത്തിന് കടന്ന് പോകാൻ വഴിയൊരുക്കി എഎസ്ഐയെ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
എഎസ്ഐയുടെ മെഡിക്കൽ പരിശോധനയിൽ നെഗറ്റീവ് പരിശോധനാ ഫലമാണ് കിട്ടിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് റിപ്പോർട്ട് നൽകിയതായാണ് വിവരം. പോലീസുകാരനെയും വാഹനവും തടഞ്ഞതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തു. 4 പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.