ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യ൦ ലഭ്യമാക്കുമെന്ന കേരള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയില്‍ സ്റ്റേ.  ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും മദ്യം വില്‍ക്കാനാകില്ലെന്ന് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎന്‍ പ്രതാപന്‍ എംപി, ഡോക്ടര്‍മാരുടെ സംഘടനയായ KGMOA എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. 


ഉത്തരവില്‍ മദ്യം വില്‍ക്കുന്നത് മരുന്നായിട്ടാണ് എന്ന് പറയാന്‍ കഴിയില്ലെന്നും ഇതില്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത് എന്തിനാണ് എന്ന വിഷയത്തിലുമായിരുന്നു ഡോക്ടര്‍മാരുടെ ഹര്‍ജിയെന്ന്  ഡോക്ടര്‍മാരുടെ അഭിഭാഷകന്‍ പറഞ്ഞു. 


'മദ്യം മരുന്ന്?'; കുറിപ്പടിയ്ക്കായി കോളുകള്‍, വലഞ്ഞ് ഡോക്ടര്‍മാര്‍!


 


മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുത്; നാളെ കരിദിനം ആചരിക്കും- KGMOA 


 


സര്‍ക്കാര്‍ ഉത്തരവ് ഒരു ചികിത്സയെ ഉദ്ദേശിച്ചാണ് എന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍ അല്ല എക്‌സൈസ് ഓഫീസറാണ് മദ്യത്തിന്റെ അളവ് നിശ്ചയിക്കുന്നത് എന്ന് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും മദ്യം മരുന്നാണ് എന്ന് ഓര്‍ഡറില്‍ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 


സര്‍ക്കാര്‍ ഉത്തരവിനൊപ്പം ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവിനും കോടതിയുടെ സ്റ്റേയുണ്ട്. ഡോക്ടര്‍മാരുടെ  കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA നേരത്തെ രംഗത്തെത്തിയിരുന്നു. 


ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം: സര്‍ക്കാര്‍ ഉത്തരവ് പുറത്ത്!


 


ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തിയ്ക്കുള്ള മരുന്ന് മദ്യമല്ലെന്നും അത് തികച്ചും അശാസ്ത്രീയവും അധാര്‍മ്മികവുമാണെന്നും അതിനു മറ്റ് ചികിത്സാ മാര്‍ഗങ്ങളുണ്ടെന്നും KGMOA വ്യക്തമാക്കിയിരുന്നു.


ഇതിന് പിന്നാലെ, സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യ൦ ലഭിക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്‍. നികുതി-എക്സൈസ് വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.