മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ ഏപ്രിൽ 1 ബുധനാഴ്ച സംസ്ഥാനതലത്തിൽ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കാൻ തീരുമാനം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOAയാണ് നാളെ കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുന്നത്. ഇത് കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയ തുറന്നുകാണിക്കുന്ന പൊതുജന ബോധവൽക്കരണ പരിപാടികളും തുടങ്ങാൻ തീരുമാനിച്ചു.
ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA നേരത്തെ രംഗത്തെത്തിയിരുന്നു. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് മുഖ്യമന്ത്രിയെടുത്തതെന്നും ഇത് പുന:പരിശോധിക്കണമെന്നുമാണ് KGMOA ആവശ്യപ്പെട്ടിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തിയ്ക്കുള്ള മരുന്ന് മദ്യമല്ലെന്നും അത് തികച്ചും അശാസ്ത്രീയവും അധാര്‍മ്മികവുമാണെന്നും അതിനു മറ്റ് ചികിത്സാ മാര്‍ഗങ്ങളുണ്ടെന്നും KGMOA പറയുന്നു. അതേസമയം, സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യ൦ ലഭിക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നികുതി-എക്സൈസ് വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഡോക്ടറുടെ പക്കല്‍ നിന്നും വാങ്ങിയ കുറിപ്പടി എക്സൈസ് ഓഫീസിലാണ് നല്‍കേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് ആര്‍ക്കും മദ്യം വാങ്ങാവുന്നതാണ്. എന്നാല്‍, ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ പാസുകള്‍ ലഭിക്കില്ല.
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലും നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം ലഭ്യമാക്കില്ല. മദ്യാസക്തിയുള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ നിന്നും കുറിപ്പടി വാങ്ങി എക്സൈഡ് ഓഫീസിലെത്തണ൦. പരിശോധിക്കുന്ന ഡോക്ടറുടെ പക്കല്‍ നിന്നും 'Alchohol withdrawal -Sy/100011' പ്രകടിപ്പിക്കുന്നുവെന്ന് ബോധിപ്പിക്കുന്ന രേഖയാണ് വാങ്ങേണ്ടത്.