കൊച്ചി: PC George Bail Plea: വിദ്വേഷപ്രസംഗ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പി സി ജോര്‍ജിന് ഇന്ന് നിര്‍ണായക ദിനം. പിസി നൽകിയ ജാമ്യ ഹര്‍ജി അടക്കം മൂന്ന് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിവിഷന്‍ ഹര്‍ജിയും ജാമ്യ ഹര്‍ജിയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുന്നത്. 


Also Read: Pc George: വെണ്ണലക്കേസിൽ പിസി ജോർജ്ജിന് ജാമ്യം, തിരുവനന്തപുരം കേസിൽ അറസ്റ്റ്


കേസ് രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. ഇതേ കേസിൽ പിസി ജോർജിന്‍റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും ഉച്ചയ്ക്ക് മറ്റൊരു ബഞ്ച് പരിഗണിക്കും.  അതേസമയം പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.


കേസിൽ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് പിസിയുടെ വാദം. ഇതിനിടയിൽ കേസിൽ വീഡിയോ അടക്കം കയ്യിൽ ഉള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് സർക്കാർ നൽകുന്ന മറുപടിയും ഇന്നറിയാം. 


Also Read: വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും, പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ


തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിക്കുകയും ഇന്നലെ രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ശേഷം ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ