കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ്ജിന് സ്റ്റേഷൻ ജാമ്യം. അതേസമയം തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തിൽ പിസിയെ പോലീസ് അറസ്റ്റ് ചെയ്യും. നേരത്തെ ജാമ്യത്തിലായിരുന്ന പിസിയുടെ ജാമ്യം വഞ്ചിയൂർ കോടതി റദ്ദാക്കിയിരുന്നു.
അതേസമയം പിസി ജോർജിനെ തിരുവനന്തപുരത്തേക്ക് രാത്രിയോടെ എത്തിക്കുമെന്നാണ് സൂചന. ഇതിൻറെ ഭാഗമായി തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഫോണിലൂടെ ഉദ്യോഗസ്ഥർ ആലോചന നടത്തിയിട്ടുണ്ട്. അതീവ സുരക്ഷയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് നിർദ്ദേശം. വഴിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...