കൊച്ചി: തിരിച്ചറിയൽ രേഖകളിലും ജനന സർട്ടിഫിക്കറ്റുകളിലും അമ്മയുടെ പേര് മാത്രം ചേർക്കാനുള്ള അവകാശം ഒരു പൗരനുണ്ടെന്ന് ഹൈക്കോടതി. പീഡനത്തിനിരയായി ​ഗർഭിണിയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. രേഖകളിൽ അമ്മയുെട പേര് മാത്രമായാലും മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്. ജനന സർട്ടിഫിക്കറ്റിലെയും സ്കൂൾ രേഖകളിലെയും പാസ്പോർട്ടിലെയും പിതാവിന്റെ പേര് നീക്കം ചെയ്ത് അമ്മയുടെ പേര് മാത്രമാക്കി നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജി നൽകിയ ആളുടെ തിരിച്ചറിയൽ രേഖകളിൽ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടർന്നാണ് ഹർജിക്കാരന്റെ അമ്മ ​ഗർഭിണിയായതെന്ന് ഹർജിയിൽ വ്യക്തമായിരുന്നു. അവിവാഹിതരായിട്ടുള്ള സ്ത്രീകളുടെ മക്കളും ഈ രാജ്യത്തിന്റെ പൗരന്മാരാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ആർക്കും ഹനിക്കാനാവില്ലെന്നും കോടതി അറിയിച്ചു. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുമ്പോൾ അവർ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് ആലോചിക്കണമെന്നും കോടതി പറഞ്ഞു. 


Also Read: Moral Policing: വിദ്യാർഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ


 


ഉദാഹരണമായി മഹാഭാരതത്തിലെ കർണ്ണന്റെ കഥയാണ് കോടതി പറഞ്ഞത്. മാതാപിതാക്കൾ ആരെന്നറിയാതെ പലരും ഈ രാജ്യത്ത് അപമാനിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ അപമാനിതനായതിന്റെ പേരിൽ സ്വന്തം ജന്മത്തെ ശപിക്കുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്ക് വേണ്ടത്. ഭരണഘടനയും ഭരണഘടനാ കോടതികളും സംരക്ഷിക്കുമെന്നതിനാൽ ഇക്കാലത്തെ കർണന്മാർക്ക് മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാനാവുമെന്നും കോടതി വ്യക്തമാക്കി.


സുരേഷ്ഗോപിയുടെ രാഷ്ട്രീയം മനുഷ്യത്വമാണ്; നടൻ വിജയകൃഷ്ണൻ


തിരുവനന്തപുരം:രാഷ്ട്രീയത്തിന്റെ പേരിൽ ഏറ പഴികേട്ടയാളാണ് സുരേഷ് ഗോപി.എന്നാൽ അദ്ദേഹത്തിന്റെ രാഷ്‌ട്രീയം മനുഷ്യത്വമാണെന്ന് നടനും മിമിക്രി കലാകാരനുമായ വിജയ കൃഷ്ണൻ. റിയൽ സൂപ്പർ സ്റ്റാറും റിയൽ സൂപ്പർ മാനുമാണ് സുരേഷ്​ഗോപി. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ ഭരത്ചന്ദ്രനും, മാധവനും, നകുലനും, ഡെന്നിസുമൊക്കെ പെട്ടെന്ന് മനസ്സിൽ വന്നുവെന്നും വിജയ കൃഷ്ണൻ പറയുന്നു.


ഒരു നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും സുരേഷ്​ഗോപിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് വിജയകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു. ഒരുപാട് ആളുകൾക്ക് സന്തോഷങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.താനും കൂടി അം​ഗമായ ‘മാ’ എന്ന സംഘടനയ്‌ക്ക് സുരേഷ്​ഗോപി ഒരുപാട് സഹായങ്ങൾ നൽകുന്നുണ്ട്. ഇനിയും അദ്ദേഹത്തിന് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നും വിജയ കൃഷ്ണൻ കൂട്ടിച്ചേർത്തു.


വിജയകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


The real Super star "Man" SG sir... ഭരത്ചന്ദ്രനും,മാധവനും, നകുലനും,ഡെന്നിസുമൊക്കെ പെട്ടെന്ന് എന്റെ മുന്നിൽ വന്നുനിന്ന് കൈകൂപ്പിയപ്പോൾ ഞൻ ഒരുനിമിഷം wonder അടിച്ചുനിന്നുപോയി....ഒരു നടനെന്ന നിലയിലും 'മനുഷ്യനെ' ന്ന നിലയിലും അദ്ദേഹത്തെ ഒരുപാടിഷ്ട്ടമാണ്.സ്വന്തം രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ പഴികേട്ട ഒരാളാണ് അദ്ദേഹം, അപ്പോഴൊക്കെയും ഞൻ ചിന്തിച്ചിട്ടുള്ളത് മനുഷ്യത്വമെന്ന രാഷ്ട്രീയത്തെ മാത്രം മുൻനിർത്തി സുരേഷേട്ടൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതുകൊണ്ട് എത്രയോ ആളുകൾക്ക് ഉണ്ടായ സന്തോഷങ്ങളെക്കുറിച്ചുമൊക്കെയണ്.MAA എന്ന ഞാനും ഭാഗമായ സംഘടനക്ക് അദ്ദേഹം തരുന്ന സഹായമടക്കം ഇനീം ഒരുപാട് ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ,ഈശ്വരൻ അനുഗ്രഹിക്കട്ടെ .. സുരേഷേട്ടാ THANKUUU FOR UR TIME ..



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.