Kerala Fever: പനി ചൂടിൽ കേരളം! ആറ് ദിവസത്തിനിടെ 66,880 രോഗികൾ, പടരുന്നത് പലതരം രോഗങ്ങൾ
Kerala Fever: മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികൾ വർദ്ധിപ്പിക്കാൻ കാരണമെന്ന് വിമർശനം
തിരുവനന്തപുരം: പനിച്ചൂടിൽ വിറങ്ങലിച്ച് കേരളം. കഴിഞ്ഞ ആറ് ദിവസത്തിനിടെ 66,880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേർക്കാണ്. പലതരം രോഗങ്ങളാണ് സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത്. അതേസമയം മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികൾ വർദ്ധിപ്പിക്കാൻ കാരണമെന്ന് വിമർശനം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തിൽ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. 77 പേര്‍ക്ക് എലിപ്പനിയും 96 പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്.
കഴിഞ്ഞ മാസം 75 പേരാണ് വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചത്. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും പനി കൂടുകയാണ്. മേയിൽ 1150 പേർക്കായിരുന്നു ഡെങ്കി ബാധിച്ചത്
കടുത്ത പനിക്ക് വിദഗ്ധ ചികില്‍സ തേടണമെന്നാണ് നിര്‍ദേശം. കൊതുകുകളുടെ ഉറവിട നശീകരണത്തിലും മലിന ജലത്തിലിറങ്ങിയാല്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാനും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.