കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്(റിസർച്ച് മെത്തഡോളജി/ മാനേജീരിയൽ എക്കണോമിക്സ്/ ബിസിനസ്സ് ലോ), അക്കാദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്സ് ആന്റ് അക്കൗണ്ടൻസി എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്സിന്റെ വെബ്സൈറ്റിൽ ( www.kittsedu.org) ലഭിക്കും. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ഡിസംബർ എട്ടിനു മുമ്പായി അയയ്ക്കണം.


ക്ലറിക്കൽ അസിസ്റ്റന്റ്സ്


പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ്സ് (വകുപ്പിന്റെ പരിശീലന പദ്ധതി) ആയി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : ബിരുദവും ആറു മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടർ കോഴ്സ്. പ്രായപരിധി: 21 -35 വയസ്. ക്ലറിക്കൽ അസിസ്റ്റന്റ്സ്മാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല.


നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.