തിരുവനന്തപുരം:  കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആവേശത്തോടെ ബൂത്തിലേക്ക് നീങ്ങുകയാണ് കേരളം.  ഇതുവരെയുള്ള കണക്ക് അനുസരിച്ച് ആദ്യ നാലു മണിക്കൂർ പിന്നിടുമ്പോൾ 32% വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.    


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളിലും (Polling Booth) വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. ആലപ്പുഴയിലാണ് (Alappuzha) ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.  രണ്ടാം സ്ഥാനം പത്തനംതിട്ടയ്ക്കാണ് (Patthanamthitta).  തിരുവനന്തപുരത്താണ് ഏറ്റവും കുറവ്.   


Also read: Local Body Election: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി എഴുതുന്നത് 88,26,620 വോട്ടർമാർ 


കോവിഡ് (Covid19) കാലത്തും വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 24.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നത് പാർട്ടികൾക്ക് വിജയ പ്രതീക്ഷ കൂട്ടുന്നു. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു.


വിവിധ ജില്ലകളിലെ പോളിംഗ് ശതമാനം ഇപ്രകാരമാണ്.  തിരുവനന്തപുരം  30.25 ശതമാനം, കൊല്ലം 33.15 ശതമാനം, പത്തനംതിട്ട  34.32 ശതമാനം, ആലപ്പുഴ 34.7 ശതമാനം, ഇടുക്കി 32.84 ശതമാനം എന്നിവയാണ് ഒടുവിൽ ലഭിക്കുന്ന കണക്കുകൾ. 


Also read: Local Body Election: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി 


മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, എം. എം. മണി , കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി തോമസ് ഐസക് എന്നിവർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.  എന്തായാലും ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിൽ കൊറോണ മഹാമാരിയൊന്നും (Corona Pandemic) ഒന്നുമല്ല എന്ന് തെളിയിക്കുകയാണ് ജനങ്ങൾ.   


7271 തദ്ദേശ വാര്‍ഡുകളിലായി 24,582 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. മൂന്നുഘട്ടമായി നടക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പ് (Local Body Election) ഡിസംബർ 8, 10, 14 തീയതികളിലാണ് നടക്കുന്നത്.  ഡിസംബർ 16 നാണ് വോട്ടെണ്ണൽ.  രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ് സമയം.