Local Body Election: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി എഴുതുന്നത് 88,26,620 വോട്ടർമാർ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടിംഗ് സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ്.    

Last Updated : Dec 8, 2020, 11:44 AM IST
  • സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
  • രാവിലെ വോട്ടിംഗ് നല്ല രീതിയിൽ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
  • കോവിഡ് കാലഘട്ടത്തിലെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്.
Local Body Election: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി എഴുതുന്നത് 88,26,620 വോട്ടർമാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ (Local Body Election) ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടിംഗ് സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ്.  

 

 

കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  രാവിലെ വോട്ടിംഗ് (Voting) നല്ല രീതിയിൽ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്.  കോവിഡ് കാലഘട്ടത്തിലെ ആദ്യ തിരഞ്ഞെടുപ്പാണ് (First Phase) ഇത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അണികളുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.   

Also read: ഇത്തവണ വോട്ട് ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം കരുതണം?

വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിക്കാം.  സംസ്ഥാന രാഷ്ട്രീയത്തിലെ ആരോപണ പ്രത്യാരോപണങ്ങള്‍ മുതല്‍ പ്രാദേശികവിഷയങ്ങള്‍ വരെ ഉൾപ്പെടുത്തിയായിരുന്നു പ്രചാരണം.  സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നിശബ്ദപ്രചരണ ദിവസവും വിശ്രമമില്ലാതെയാണ് വോട്ടര്‍മാരെ തേടിയിറങ്ങിത്.

ആദ്യഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം എന്ന് പറയുന്നത് ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനാണ് (Thiruvananthapuram Corporation) . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ആധിപത്യം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് പൊരുതുമ്പോള്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.  ഇത്തവണ അത്ഭുതനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന  പ്രതീക്ഷയിലാണ് ബിജെപിയും. 

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ (Kummanam Rajasekharan) വോട്ട് ചെയ്യാനായി ക്യൂവിൽ കാത്തുനിൽക്കുകയാണ്.  ബിജെപി എംപിയായ സുരേഷ് ഗോപി (Suresh Gopi) രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.  

 

 

7271 തദ്ദേശ വാര്‍ഡുകളിലായി 24,582 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. മൂന്നുഘട്ടമായി നടക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പ് (Local Body Election) ഡിസംബർ 8, 10, 14 തീയതികളിലാണ് നടക്കുന്നത്.  ഡിസംബർ 16 നാണ് വോട്ടെണ്ണൽ.  രാവിലെ ഏഴു മണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ് സമയം.  കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചയിരിക്കും വോട്ടെടുപ്പ് നടത്തുന്നത്.  

Trending News