Kerala Local Body Election Results 2020: ചരിത്രത്തിലാദ്യമായി കണ്ണൂർ കോർപ്പറേഷനിൽ (Kannur Corporation) ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായ വി.കെ ഷൈജുവാണ് ഈ ചരിത്ര വിജയം കൊയ്തത്. ബിജെപി (BJP) പിടിച്ചടക്കിയത് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.  വിജയം 136 വോട്ടുകൾക്കായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Kerala Local Body Election Results 2020: തിരുവനന്തപുരം കോർപറേഷനിൽ 20 ഇടത്ത് LDF ന് ലീഡ്; 12 ഇടത്ത് NDA 


അതുപോലെതന്നെ കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ ലീഗ്-വെൽഫെയർ സഖ്യം വിജയക്കുതിപ്പിലേക്കാണ്. ആകെയുള്ള 13 സീറ്റിൽ എട്ട് ഇടത്താണ് സഖ്യം വിജയിച്ചത്. ഇവിടെ കോൺഗ്രസും ലീഗും വേറെവേറെയാണ് മത്സരിച്ചത്. ബിജെപി (BJP) രണ്ടും എൽഡിഎഫ് (LDF) രണ്ടും കോൺഗ്രസ് (UDF) ഒരു സീറ്റിലും വിജയിച്ചു.


കൂടാതെ കണ്ണൂർ കോർപ്പറേഷനിലെ (Kannur Corporation) പള്ളിയാം മൂല ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് വിജയിച്ചുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.  കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് തന്നെയാണ് ലീഡ് ചെയ്യുന്നത്.  


Also read: Kerala Local Body Election Results 2020: തൃശൂർ കോർപ്പറേഷനിലും ചങ്ങനാശ്ശേരിയിലും NDA ക്ക് മുന്നേറ്റം 


പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപി ലീഡ് (BJP Leading) നേടുകയാണ്.  കൊച്ചിയിൽ (Kochi Corporation) യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു.