തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൌണിന് (Lock Down) സമാനമായ നിയന്ത്രണങ്ങൾ. അടിയന്തിര ആവശ്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങാൻ പാടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അഭ്യർഥിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാൽ,പത്രം,ആരോഗ്യ സംവിധാനങ്ങൾ, എന്നിവർക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കോവിഡ് (Covid) വാക്സിൻ എടുക്കാൻ  പോകുന്നവർക്കും ഇളവുണ്ടായിരിക്കും. ഒാൺ ലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ പോവാം.


ALSO READ: Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ


അടിയന്തിര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരും സ്വമേധയാ തയ്യറാക്കിയ സത്യവാങ്മൂലം കയ്യിൽ കരുതണം. ഇതിന് പ്രത്യേക മാതൃകകൾ ഒന്നും തന്നെയില്ല. എന്തിനാണ്  പോവുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായി ഇതിൽ ഉണ്ടായിരിക്കണം എന്ന് മാത്രം. സംസ്ഥാനത്തെ (Kerala) അതീവ ഗുരുതരാവസ്ഥ  പരിഗണിച്ചാണ് നിയന്ത്രണങ്ങൾ.


ALSO READ : Kerala COVID Update : കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷം, രോഗ വ്യാപനം മുപ്പതിനായരത്തിലേക്ക്


അതേ സമയം ഇന്നലെ മാത്രം കോവിഡ് ബാധിതരുടെ എണ്ണം സർവ്വകാല റെക്കോർഡിലാണ് എത്തിയത്. 28,447 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.1,78,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,66,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.