Thiruvananthapuram : സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ (Kerala Lockdown Restriction) വീണ്ടും പുനഃക്രമീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) അധ്യക്ഷതിയിൽ ചേർന്ന് കോവിഡ് അവലോകന യോഗത്തിലാണ് ടിപിആറിന്റെ (TPR) അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

TPR അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ  A വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ B-യിലും 10  മുതൽ 15 വരെയുള്ളവ  C വിഭാഗത്തിലും ഉൾപ്പെടുത്തി.  15 ന് മുകളിൽ TPR ഉള്ള  പ്രദേശങ്ങൾ കാറ്റ​ഗറി D-യിൽ  ആയിരിക്കും. നാളെ ജൂലൈ എഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.


ALSO READ : Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കണക്കിൽ വർധന, ഇന്ന് 14,000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു, മരണം 142


A, B  വിഭാഗത്തിൽ  ഉൾപ്പെടുന്ന പ്രദേശങ്ങളിലെ  സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും  C-യിലെ  സർക്കാർ ഓഫീസുകൾ 50  ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. A വിഭാഗത്തിൽ 82, B-യിൽ 415, C-യിൽ 362, D-യിൽ 175  എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ്  ഒടുവിൽ കണക്കാക്കിയ  TPR പ്രകാരം ഉൾപ്പെടുക. 


A, B എന്നീ  വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക്  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും എയർ കണ്ടീഷ്ണർ ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്.  വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ  കുടുതൽ അനുവദിക്കുന്നതല്ല.


ALSO READ : Bone Death: ബ്ലാക്ക് ഫംഗസിന് പിന്നാലെ അസ്ഥിമരണം, കോവിഡ് ഭേദമായവര്‍ക്ക് പുതിയ ഭീഷണി


കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് നടപടിക്രമവും  ടൂറിസം മന്ത്രാലത്തിന്റെ മാർ​​ഗനിർദ്ദേശങ്ങളും  അനുസരിച്ച് വിനോദ സഞ്ചാര  മേഖലകളിലെ  താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും RT-PCR നെ​ഗറ്റീവ്  സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച്  ആലോചിക്കു. 


ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാ​ഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി.  കാസർകോട്ടേ ആദിവാസി മേഖലയിലെ  രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.  


ALSO READ : TPR കുറയ്ക്കാൻ അടിയന്തര ഇടപെടൽ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ 6 ജില്ലകളിൽ യോഗം ചേർന്നു


താൽക്കാലിക ജീവനക്കാരെ  ഈ ഘട്ടത്തിൽ  പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം.  പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്ര സർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.  


മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട്, അവിടെയുള്ള  ഭക്ഷണ ശാലകളടക്കം  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.