Thiruvananthapuram : കേരളത്തിൽ കോവിഡ് RT PCR Test നിരക്ക് കുറച്ച്, 1700 ൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ടെസ്റ്റ് കിറ്റ്, പിപിഇ കിറ്റ്, സ്വാബ് ചാർജ്, ഉൾപ്പെടയാണ് പുതിയ നിരക്കിൽ ഉൾപ്പെടുത്തിട്ടുണ്ട്. പരിശോധന കിറ്റുകൾ കുറഞ്ഞ നിരക്കിൽ പിവണയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് ഈ നടപടി.
വാക്സിന്റെ വിലയുമായി ബന്ധപ്പെട്ട് ചർച്ച നടക്കവെ സംസ്ഥാന സർക്കാരിനെതിരെ ഉണ്ടായിരുന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു കേരളത്തിൽ ഈടാക്കുന്ന ആർടി പിസിആർ പരിശോധനയുടെ വില. നേരത്തെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. കേരളത്തിലായിരുന്നു. കേരളം കഴിഞ്ഞ ് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് തമിഴ്നാട്ടിലാണ് 1200 രൂപയാണ്.
ALSO READ : RT PCR Test നിരക്ക് 200 രൂപ വർധിപ്പിച്ചു; സംസ്ഥാനത്തെ COVID Test കളുടെ നിരക്കുകൾ ഇങ്ങനെ
ഒഡീഷയിലാണ് രാജ്യത്ത് ഏറ്റവും കൂറഞ്ഞ കോവിഡ് ടെസ്റ്റ് നിരക്കുള്ളത്. 400 രൂപയാണ് ഈടാക്കുന്നത്. ഡൽഹിയിലും കർണാടകയിലും 800 രൂപയാണ്. ഉത്തർപ്രദേശിൽ 900 രൂപയാണ് ടെസ്റ്റിനുള്ള വില ഈടാക്കുന്നത്.
ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ICMR, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികളും പരിശോധന നടത്താന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ALSO READ : Covid Second Wave: മൂന്ന് മാസത്തേക്ക് 17 ചികിത്സ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ
അതേസമയം സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 24.5 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന മരണം 50തിനോട് അടുക്കുന്നു. സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരം. സർക്കാർ ഡോക്ടമാരുടെ സംഘടനായ കെജിഎംഒഎ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...