തിരുവനന്തപുരം :  നിരവധി പേരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഇന്ന് ഒാണം ബമ്പർ ഭാഗ്യക്കുറികളുടെ (Thiruvonam Bumper 2021 BR 81) നറുക്കെടുപ്പ് നടക്കും. സംസ്ഥാന ഭാഗ്യക്കുറിയുടേതാണ് ഒാണം ബമ്പർ.


COMMERCIAL BREAK
SCROLL TO CONTINUE READING

നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശിന് നല്‍കി നിര്‍വഹിക്കും. ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


ALSO READ: Thiruvonam Bumper 2021: ഭാഗ്യദേവത വീണ്ടുമെത്തുന്നു..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ഇന്ന്, സെപ്റ്റംബർ 19ന് നറുക്കെടുപ്പ്


12 കോടി രൂപയാണ് തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നല്‍കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ.് അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക്, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.


ALSO READ: Kerala COVID Vaccination : സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനത്തിലേക്കെത്തുന്നു, ഇനി വാക്സിൻ എടുക്കാനുള്ളത് 29 ലക്ഷത്തോളം പേർ മാത്രം


മുന്‍ വര്‍ഷം തിരുവോണം ബമ്പര്‍ 44 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുകയും 103 കോടി രൂപ മൊത്തം വരുമാനം നേടുകയും ചെയ്തു. ഇതില്‍ 23 കോടി രൂപ ലാഭമായും ലഭിച്ചു.രൂക്ഷമായ കോവിഡ് പ്രതിസന്ധി സാഹചര്യത്തിലും അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വകുപ്പിന് വിറ്റഴിക്കാന്‍ സാധിച്ചു. ഈ വര്‍ഷം 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച വകയില്‍ 126,56,52,000 രൂപയുടെ വരുമാനം ലഭിച്ചു. ഇതില്‍ മൊത്തം 30,54,98,504 രൂപ ലാഭമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.