Thiruvonam Bumper 2021: ഭാഗ്യദേവത വീണ്ടുമെത്തുന്നു..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ഇന്ന്, സെപ്റ്റംബർ 19ന് നറുക്കെടുപ്പ്

  ഓണത്തിന്  മാവേലിയ്ക്കൊപ്പം  ഭാഗ്യദേവതയും  എത്തുന്നു. ഇക്കുറിയും 12 കോടിയുടെ തിരുവോണം ബമ്പറുമായാണ്  ഭാഗ്യദേവതയുടെ വരവ്...!! 

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 01:40 PM IST
  • മലയാളികള്‍ കാത്തിരിയ്ക്കുന്ന തിരുവോണം ബമ്പർ (Thiruvonam Bumper) ടിക്കറ്റി ന്‍റെ പ്രകാശനം ഇന്ന് നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്യുക.
  • 12 കോടിയാണ് തിരുവോണം ബമ്പർ ഒന്നാം സമ്മാനം.
Thiruvonam Bumper 2021: ഭാഗ്യദേവത വീണ്ടുമെത്തുന്നു..!!  തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ഇന്ന്,   സെപ്റ്റംബർ 19ന് നറുക്കെടുപ്പ്

തിരുവനന്തപുരം:  ഓണത്തിന്  മാവേലിയ്ക്കൊപ്പം  ഭാഗ്യദേവതയും  എത്തുന്നു. ഇക്കുറിയും 12 കോടിയുടെ തിരുവോണം ബമ്പറുമായാണ്  ഭാഗ്യദേവതയുടെ വരവ്...!! 

മലയാളികള്‍ കാത്തിരിയ്ക്കുന്ന  തിരുവോണം ബമ്പർ (Thiruvonam Bumper) ടിക്കറ്റി ന്‍റെ പ്രകാശനം ഇന്ന് നടക്കും.  ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്യുക.

12 കോടിയാണ്  തിരുവോണം ബമ്പർ ഒന്നാം സമ്മാനം.  തിരുവോണം ബമ്പർ രണ്ടാം സമ്മാനമായി 6 പേർക്ക് 1കോടി രൂപ വീതം ലഭിക്കും.  മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

Also Read: LPG സിലിണ്ടര്‍ Free, ചെയ്യേണ്ടത് ഇത്രമാത്രം...!!

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News