തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളെ ആശങ്കയിലാക്കിയ പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ഡോക്ടർമാരുടെ ആവശ്യങ്ങൾ സർക്കാർ പരിശോധിക്കാം എന്ന ഉറപ്പിലാണ് സമരം നിർത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റൈപെൻഡിലെ അപാകതകൾ, കൂടുതൽ ജൂനിയർ ഡോക്ടർമാർ,ജോലിഭാരം എന്നിവയൊക്കെയായിരുന്നു ഡോക്ടർമാർ ഉന്നയിച്ചിരുന്ന കാര്യങ്ങൾ. ഇതിനോടകം 307 ഡോക്ടർമാരെ താൽക്കാലികമായി നിയോഗിച്ചിട്ടുണ്ട്.


Also ReadOmicron India Update: കര്‍ണാടകയില്‍ 5 പുതിയ കേസുകള്‍കൂടി, ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 83 പേര്‍ക്ക്


അതേസമയം സെക്രട്ടറിയേറ്റിൽ അധിക്ഷേപിച്ചുവെന്ന പരാതിയിൽ ഐടി സെക്രട്ടിറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർക്ക് എതിരെ പോലീസ് കേസേടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ,അശ്ലീല പരാമർശം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.


Also ReadOmicron Covid Variant : കോംഗോയിൽ നിന്നെത്തിയ ഒമിക്രോൺ രോഗബാധിതന് നിരവധി പേരുമായി സമ്പര്‍ക്കം


സെക്രട്ടിയേറ്റിൽ ആരോഗ്യവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണെനെത്തിയപ്പോഴാണ് കാല് കയറ്റി വെച്ച് ഇരുന്നത് ജീവനക്കാരൻ ചോദ്യം ചെയ്തെന്ന് ഡോ.അജിത്ര പരാതി നൽകിയത്. തൻറെ സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞപ്പോൾ തുണിയുടുക്കാതെ നടന്നോ എന്ന് പറഞ്ഞെന്നായിരുന്നു പരാതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക