തിരുവനന്തപുരം: Kerala Plus One Result: പ്ലസ് വണ്‍ പരീക്ഷാഫലം (Plus One Result) ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹയർ സെക്കണ്ടറി (Higher Secondary), വൊക്കേഷണൽ ഹയർ സെക്കണ്ടറി (Vocational Higher Secondary) ഫലങ്ങളാണ് (Plus One Result) ഇന്ന് പ്രഖ്യാപിക്കുക. പരീക്ഷ ഫലങ്ങൾ ഉച്ചയോടെ വെബ്സൈറ്റിൽ (Website) ലഭ്യമാകും. പുനർമൂല്യ നിർണയത്തിനും (Revaluation) സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


Also Read: Plus One Result | പ്ലസ് വൺ പരീക്ഷാ ഫലം നാളെ


സർക്കാർ പ്ലസ് വൺ പരീക്ഷ നടത്തിയത് സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു.  കണക്കനുസരിച്ച് ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 


വലിയ വിവാദങ്ങൾക്ക് ശേഷമായിരുന്നു ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത്. പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി വിദ്യാര്‍ഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒടുവിൽ  വിവാദങ്ങള്‍ക്ക് തിരശീലയിട്ടു കൊണ്ട് പരീക്ഷ നടത്താനുള്ള അനുമതി സര്‍ക്കാരിന് നൽകി കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 


Also Read: Horoscope November 27, 2021: മേടം, ഇടവം രാശിക്കാർക്ക് ധനലാഭത്തിന് യോഗം, ജീവിതത്തിൽ സമാധാനം ഉണ്ടാകും 


 


ഇതിനിടയിൽ പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് ശുപാർശ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.


ഈ ഒരു തീരുമാനം എടുക്കാൻ കാരണം SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പോയതാണ്. ഇക്കാര്യത്തിൽ ആദ്യം എതിരായിരുന്ന സർക്കാർ പിന്നീട് നിരവധി വിദ്യാർഥികൾക്ക് അഡ്മിഷൻ കിട്ടാതായപ്പോൾ അനുവദിക്കുകയായിരുന്നു. 


Also Read: Kerala Rain Updates: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി


യോഗത്തിൽ സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാനും ധാരണയായിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് മുഖ്യമന്ത്രിയെടുക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.