Kerala Rain Updates: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala Rain Updates: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്നും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 27, 2021, 07:02 AM IST
  • കേരളത്തിൽ മഴ തുടരുന്നു
  • തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
  • പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല
Kerala Rain Updates: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

തിരുവനന്തപുരം: Kerala Rain Updates: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്നും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. 

ജില്ലയിൽ ഇന്നും അതിശക്തമായ മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.  കനത്ത മഴയെ തുടർന്ന് ഇന്നലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. 

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.  നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  കൂടുതൽ മഴയ്ക്ക് സാധ്യത തിരുവനന്തപുരത്താണ്. 

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.  മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും റിപ്പോർട്ടുണ്ട്.   

Trending News