Trivandrum: തമിഴ്നാട്ടിൽ നിന്നും പത്താം ക്ലാസ് പാസായ കുട്ടികൾക്കും കേരളത്തിൽ ഇനി പ്ലസ് വണ്ണിന് ചേരാം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്നത്.
ഇത്തരത്തിൽ തമിഴ്നാട്ടിൽ നിന്നും അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Also Read: കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്.
കേരളത്തിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാർക്ക് അടിസ്ഥാനമാക്കിയാണ്.
അതിനാൽ തമിഴ്നാട്ടിൽ പത്താംതരം പാസായ വിദ്യാർഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചില്ല. തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സമീപിച്ചിരുന്നു.
Also Read: Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല
വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. തുടർന്നാണ് ഇവരെ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...