COVID Protocol പാലിക്കാതെ DGP ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമം; നജീബ് കാന്തപുരം MLA മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ (DGP Loknath Behra) ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ സംഗമിച്ചത്
Thiruvananthapuram : കോവിഡ് മാനദണ്ഡം പാലിക്കാതെ ഡിജിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഗമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം (Najeeb Kanthapuram MLA) മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan) കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ (DGP Loknath Behra) ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ സംഗമിച്ചത്.
ഇത് ചിത്ര സഹിതം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മുപ്പതോളം വരുന്ന പോലീസുകാര്‍ സംഗമിച്ചത്.
കാവിഡ് പശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങളും കരുതലും നിലനില്‍ക്കുകയും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ പോലും ഇതുവരെ തുറക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് എംഎല്‍എ കത്തിലൂടെ ചൂണ്ടിക്കാട്ടി.
ALSO READ : സ്വകാര്യ ആശുപത്രികൾക്ക് വഴങ്ങി സർക്കാർ; കൊവിഡ് ചികിത്സാനിരക്ക് ഉത്തരവിൽ ഭേദഗതി
മരണാനന്തര ചടങ്ങുകള്‍ക്കും, കല്ല്യാണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി തുറക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ പോലും പോലീസ് നിയമ നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് എംഎൽഎ കത്തിൽ പറയുന്നു.
ALSO READ : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിൽ അന്വേഷണം വേണമെന്ന് VD Satheesan
കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലെ മൂത്തേടത്ത് മകന്റെ വീട്ടിലേക്ക് നടന്നു പോവുന്ന 85 വയസ്സ് പിന്നിട്ട വൃദ്ധയായ ഉമ്മയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്തുകയും, ഇവരുടെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഉദ്യോഗസ്ഥര്‍ അവഹേളിക്കുകയും ചെയ്ത സംഭവം നാട്ടില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ സമൂഹത്തിന് മാതൃകയാവേണ്ട പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിണമെന്നുമാണ് നജീബ് കാന്തപുരം കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...