ഉദ്യോഗസ്ഥർക്കെതിരെ CM Pinarayi Vijayan; സിവിൽ സർവീസിന്റെ ശോഭ കെടുത്തുന്ന ഒരു വിഭാ​ഗം ഇപ്പോഴും ഉണ്ടെന്ന് വിമർശനം

ചെറിയൊരു വിഭാ​ഗം ഇപ്പോഴും സിവിൽ സർവീസിന്റെ ശോഭ കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 05:49 PM IST
  • സിവില്‍ സര്‍വീസിന്‍റെ ശോഭ കെടുത്തുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ട്
  • എന്തുവന്നാലും മാറില്ലെന്ന മനോഭാവം ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്
  • നിസാര കാര്യങ്ങള്‍ പറഞ്ഞ് ഫയലുകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
  • സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ആ ചിന്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഉദ്യോഗസ്ഥർക്കെതിരെ CM Pinarayi Vijayan; സിവിൽ സർവീസിന്റെ ശോഭ കെടുത്തുന്ന ഒരു വിഭാ​ഗം ഇപ്പോഴും ഉണ്ടെന്ന് വിമർശനം

തിരുവനന്തപുരം: ഉദ്യോ​ഗസ്ഥരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെ യജമാനൻമാരെന്ന യാഥാർഥ്യം ഉൾക്കൊള്ളണം. മനപൂർവം ഫയൽ നീക്കം താമസിപ്പിക്കുന്ന മനോഭാവം പൂർണമായി അവസാനിച്ചെന്ന് പറയാനാകില്ല. ചെറിയൊരു വിഭാ​ഗം ഇപ്പോഴും സിവിൽ സർവീസിന്റെ (Civil Service) ശോഭ കെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍ സര്‍വീസിന്‍റെ ശോഭ കെടുത്തുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ട്. എന്തുവന്നാലും മാറില്ലെന്ന മനോഭാവം ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഫയലുകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി നീക്കിവച്ച ഫണ്ട് ചില്ലിക്കാശ് പോലും നഷ്‌ടപ്പെടാതെ ചിലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ (Employees) ഉത്തരവാദിത്തമാണ്. അതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആ ചിന്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി Pinarayi Vijayan

പൊതുജനങ്ങളുടെ പരാതി ക്ഷമയോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം. അതിനുള്ള മറുപടി വ്യക്തമായതും കാര്യകാരണ സഹിതമുള്ളതുമാകണം. ഇടതു സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ചു വര്‍ഷം സമാനതകളില്ലാത്ത ദുരന്തം നേരിട്ട കാലമായിരുന്നു. അതിനെയെല്ലാം സംസ്ഥാനം അതിജീവിച്ചു. ആ അതിജീവനം സാദ്ധ്യമാക്കിയതില്‍ എന്‍ ജി ഒ യൂണിയനെപ്പോലുള്ള സംഘടനകളുടെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരളവും സിവിൽ സർവീസും എന്ന വിഷയത്തിൽ എൻജിഒ യൂണിയൻ (NGO Union) സംഘടിപ്പിച്ച വെബിനാറിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഓഫീസിൽ കൃത്യനിഷ്ഠ പ്രധാനമാണ്. പ്രവ‍ൃത്തി സമയത്ത് ഓഫീസുകളിൽ കൃത്യമായി ഉണ്ടാകണം. കൃത്യനിഷ്ഠ ഉറപ്പാക്കാൻ ബയോമെട്രിക് പഞ്ചിങ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്തതിന് ശേഷം ജീവനക്കാർ ഓഫീസിൽ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേലുദ്യോ​ഗസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News