Kerala Police: കേരളാ പോലീസിന് സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ, ഉടൻ സ്ഥാപിക്കുമെന്ന്-മുഖ്യമന്ത്രി
കേരള പോലീസ് സൈബർ ഡോമിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം : കേരളത്തിൽ അധികം വൈകാതെ തന്നെ സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേന ആയി കേരള പോലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് സൈബർ ഡോമിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
സാങ്കേതിക രംഗത്ത് പോലെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും കേരള പോലീസ് ഏറെ മുന്നിൽ ആണ്. ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സമയത്ത് ഡാർക്ക് നെറ്റിനെതിരെ കേരള പോലീസ് ഹാക്ക് പി യിലൂടെ വികസിപ്പിച്ചു എടുത്ത ഗ്രേപ്നേൽ സോഫ്റ്റ്‌വെയർ കേരള പോലീസിന് പുറമെ രാജ്യത്തിന് തന്നെ മുതൽ കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫൈനൽ റൗണ്ടിൽ എത്തിയ 25 പേർക്ക് വേണ്ടി ജോബി എൻ ജോൺ, രാഹുൽ സുനിൽ, ഹർ ഗോവിന്ദ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും സമ്മാന തുക ആയ 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റു വാങ്ങി. ഇന്ത്യയിൽ ആദ്യമായി കേരളാ പോലീസാണ് ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കുന്നതിനും , ഡാർക്ക് വെബിലെ ക്രൈമുകൾ അനലൈസ് ചെയ്യുന്നതിനും ഡാർക്ക് വെബിലെ പോലീസിങ്ങിനു ആവശ്യമായ രീതിയിലുമുള്ള ഒരു സോഫ്റ്റ്‌വെയർ നിർമ്മിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു .
Also Read: Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...