Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

നിപ സ്ഥിരീകരിച്ചതായി (Nipah Virus) റിപ്പോർട്ട് ചെയ്ത 12 കാരൻ മരിച്ചു.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചയോടെയായിരുന്നു മരണപ്പെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 10:13 AM IST
  • നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു
  • കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി
  • ഇന്ന് പുലർച്ചയോടെയായിരുന്നു മരണപ്പെട്ടത്
Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട്: നിപ (Nipah Virus) ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു.  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചയോടെയായിരുന്നു മരണപ്പെട്ടത്. 

കുട്ടിക്ക് നിപ (nipah) ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  അതിനായി ഇനി രണ്ട് റിപ്പോർട്ടുകൾ കൂടി വേണം. ആ റിപ്പോർട്ടുകൾ ഇന്ന് കിട്ടിയേക്കും എന്നാണ് സൂചന.  കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പട്ടിക ഉടന് തയ്യാറാക്കും.  

Also Read: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിയും മസ്തിഷ്ക ജ്വരവുമായിട്ടാണ് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്.

ഈ കുട്ടിക്ക് നേരത്തെ കൊറോണ (Covid19) ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് രോഗിക്ക് ഛർദ്ദിയോ മസ്തിഷ്ക ജ്വരമോ ബാധിച്ചാൽ ഉടന് തന്നെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.  

Also Read: ഈ ദിനം മറക്കില്ല, ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ

അതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ സ്രവ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.  കുട്ടിയുടെ രക്ഷിതാക്കൾ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൂടാതെ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പോലീസ് അടച്ചു.  കേരളത്തിൽ 2018 മേയിലാണ് ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News